ഫീനിക്സ് (ബഹിരാകാശപേടകം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Phoenix Mars Mission
Phoenix landing.jpg
Artist's conception of the Phoenix spacecraft as it lands on Mars
സംഘടന NASA
Mission type Lander
വിക്ഷേപണ ദിവസം August 4 2007
വിക്ഷേപണ വാഹനം Delta II 7925
മിഷന്‍ കാലയളവ് 90 sols,

92.46 days

NSSDC ID 2007-034A
വെബ് പേജ് http://phoenix.lpl.arizona.edu/

ചൊവ്വാഗ്രഹത്തെ പഠിക്കാനായി അയച്ചിട്ടുള്ളതും റോബോട്ട് സം‌വിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ബഹിരാകാശപേടകമാണ്‌ ഫീനിക്സ്. നാസയുടെ നിരീക്ഷണത്തില്‍ അരിസോണ യൂണിവേര്‍സിറ്റിയിലെ ലൂണാര്‍ ആന്‍ഡ് പ്ലാനറ്ററി ലബോറട്ടറിയാണ്‌ ചൊവ്വയിലേക്കുള്ള ഫീസിക്സിന്റെ ദൗത്യത്തിനു നേതൃത്വം വഹിക്കുന്നത്. 2007ഓഗസ്റ്റ് 4 ന്‍ അമേരിക്കയിലെ കേപ് കാനവെറല്‍ എയര്‍ഫോര്‍സ് സ്റ്റേഷനില്‍ നിന്നാണ് ഫീനിക്സ് വിക്ഷേപിക്കപ്പെട്ടത്. ഒന്‍പതരമാസത്തെ യാത്രക്കൊടുവില്‍ , 680 ദശലക്ഷം കിലോമീറ്റര്‍(422 ദശലക്ഷം മൈല്‍) സഞ്ചരിച്ച ഫീനിക്സ്, 2008 മേയ് 25-നു ചൊവ്വയില്‍ എത്തിച്ചേര്‍ന്നു (GMT 23:46) [1] . ലാന്‍ഡര്‍ (Lander) ഗണത്തില്‍ പെടുന്ന പേടകമാണ്‌ ഇത്. ദൗത്യകാലാവധി 90 ചൊവ്വാദിനരാത്രങ്ങള്‍ (92.4 ഭൗമദിനങ്ങള്‍) ആണ്‌.

ചൊവ്വയിലേക്കയച്ച സ്പിരിട്ടും ഓപ്പര്‍ച്യുണിറ്റിയും തന്ന ശുഭാപ്തിവിശ്വാസം ബഹിരാകാശ ഏജന്‍സിയായ നാസയെ ഫീനിക്സ് എന്ന പുതിയ ഉദ്യമത്തിലേക്ക് എത്തിക്കുകയായിരുന്നു.

2008 മേയ് 25 ന് (4:53:44 p.m.Pacific Time) ഫീനിക്സ് എന്ന അന്വേഷണ വാഹനം ചൊവ്വയുടെ ഉത്തരധ്രുവ്വത്തില്‍ സുരക്ഷിതമായി ഇറങ്ങി. തുടര്‍ന്നുള്ള 3 മാസക്കാലം ഫീനിക്സ് ചൊവ്വയില്‍ ജലത്തിനും ജീവനും വേണ്ടിയുള്ള അന്വേഷണത്തിലായിരിക്കും. ഫീനിക്സ് ചൊവ്വയിലിറങ്ങി 15 മിനിട്ടുകള്‍ക്ക് ശേഷമാണ് ആദ്യ റേഡിയോ സിഗ്നലുകള്‍ ഭൂമിയിലെത്തിയത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം കാരണമാണ് ഈ സമയ വ്യത്യാസം.

ഫീനിക്സില്‍ ഘടിപ്പിച്ചിട്ടുള്ള അതി സൂക്ഷമമായ ശാസ്ത്രീയ ഉപകരണങ്ങള്‍ അതി സൂക്ഷ്മ ജീവികള്‍ക്ക് അനുയോജ്യമായ പരിസ്ഥിതി എന്നെങ്കിലും ചൊവ്വയിലുണ്ടായിരുന്നോ എന്ന് പരിശോധിക്കും. ചൊവ്വയുടെ ഉത്തരധ്രുവത്തിനടുത്തുള്ള വാസ്റ്റിറ്റാസ് ബൊറിയാലിസ് എന്ന സ്ഥലത്തായിരിക്കും ഇറങ്ങുക. 2002 ലെ ദൗത്യമായ മാര്‍സ് ഒഡീസി ഓര്‍ബിറ്റര്‍ ധ്രുവമേഖലയിലെ മണ്ണിനടിയില്‍ ഉറഞ്ഞു കിടക്കുന്ന മഞ്ഞു കണ്ടെത്തിയിരുന്നു. ഫീനിക്സ് ഈ ആന്തരഭാഗത്തെ മഞ്ഞിന്റെ അംശം തുരന്നെടുക്കും. അതിനുള്ള സജ്ജീകരണങ്ങളാണ്‌ ഫീനിക്സിലുള്ളത്. അങ്ങനെ ആ മഞ്ഞുകട്ടകളുടെ ഉത്ഭവവും ചരിത്രവും ഗവേഷണവിധേയമാക്കാനുമാണ്‌ പദ്ധതി.

ഉള്ളടക്കം

[തിരുത്തുക] ഫീനിക്സിന്‍റെ ഘടന[2]

[തിരുത്തുക] റോബോട്ടിക് കൈ

മണ്ണില്‍ കുഴിക്കാനും പാറ തുരക്കാനും മണ്ണിനടിയില്‍ ഒളിച്ചുകിടക്കുന്ന ഐസില്‍ പരതാനും എല്ലാം ഫീനിക്സിന് തന്‍റെ റോബോട്ടിക് കൈ Robotic Arm ഒറ്റക്കൈ മതി. മണ്ണിന്‍റെ രാസഘടയും ഭൌമഘടനയും(ചൊവ്വാഘടന!) എല്ലാം പരിശോധിക്കാന്‍ റോബോട്ടിക് കൈ ഫീനിക്സിനെ സഹായിക്കുന്നു. നാലു തരത്തില്‍ ചലിക്കാന്‍ റോബോട്ടിക് കൈക്ക് സാധിക്കും.

  1. മുകളിലേക്കും താഴേക്കും
  2. ഇരു വശങ്ങളിലേക്കും
  3. മുന്‍പോട്ടും പുറകോട്ടും
  4. പിന്നെ നിന്ന നില്‍പ്പില്‍ തന്നെ കൈ 360 ഡിഗ്രി തിരിക്കാനും...

2.35 മീറ്റര്‍ നീളമുണ്ട് റോബോട്ടിക് കൈക്ക്. ഏതാണ്ട് പകുതിക്ക് വച്ച് ഒരു മടക്കും റോബോട്ടിക് കൈക്കുണ്ട്. മനുഷ്യരുടെ കൈ അതേ പതി അനുകരിച്ചിരിക്കുകയാണ് ഈ മടക്കുകള്‍.

മനുഷ്യരുടെ കൈക്കില്ലാത്ത ഒരു പ്രത്യേകത കൂടി ഈ കൈക്കുണ്ട്. ഒരു കണ്ണു കൂടിയുണ്ട് ഈ കൈയ്യില്‍. Robotic Arm Camera (RAC) എന്നു പേരുള്ള ഈ ക്യാമറ കൈയ്യുടെ ഏതാണ്ട് അറ്റത്തായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്. Surface Stereo Imager (SSI) എന്ന പ്രധാന ക്യാമറക്ക് പുറമെയാണ് ഈ കൈക്കണ്ണ്. ഏതാണ്ട് 50cm (0.5 മീറ്റര്‍) ആഴത്തില്‍ തുരന്ന് പഠനം നടത്താന്‍ റോബോട്ടിക് കൈക്ക് കഴിയും. ഇത്രയും താഴെ ഐസ് കണ്ടെത്താന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ

[തിരുത്തുക] കൈക്കണ്ണ്

റോബോട്ടിന്‍റെ കൈയ്യില്‍ ഘടിപ്പിച്ചിരിക്കുന്ന ക്യാമറയാണ്‌ കൈക്കണ്ണ് (Robotic Arm Camera) (RAC). ചൊവ്വാ ഉപരിതലത്തിന്‍റെ വര്‍ണ്ണചിത്രങ്ങള്‍ നല്‍കാന്‍ ഈ ക്യാമറ ഉപകരിക്കും. കുഴിച്ചെടുക്കുന്ന മണ്ണും ജലവും മഞ്ഞിന്‍റെയുമെല്ലാം ചിത്രങ്ങളും ഇതിലൂടെ ലഭിക്കും.

[തിരുത്തുക] ത്രിമാനക്കണ്ണ്

ഫീനിക്സിന്‍റെ കണ്ണായി പ്രവര്‍ത്തിക്കുന്നത് SSI(Surface Sterioscopic Imager) എന്ന ഉപകരണമാണ്. ത്രിമാനചിത്രങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്. ചൊവ്വയുടെ ഉപരിതലത്തിന്‍റെ ഉയര്‍ച്ചതാഴ്ച്ചകള്‍ തിരിച്ചറിയാന്‍ ത്രിമാനചിത്രങ്ങള്‍ സഹായിക്കും. അന്തരീക്ഷത്തിലെ പൊടിയുടെ അള വ് അറിയാനും ഖനന പ്രവര്‍ത്തനങ്ങള്‍ക്ക വേണ്ട വിവരങ്ങള്‍ ശേഖരിക്കാനും ഇതേ ക്യാമറ തന്നെ ഉപയോഗിക്കുന്നു.

[തിരുത്തുക] ടേഗ

ഫീനിക്സിന്‍റെ നാക്കും മൂക്കുമെല്ലാം ടേഗ (Thermal and Evolved Gas Analyzer (TEGA)) എന്ന ഉപകരണമാണ്. ഉയര്‍ന്ന താപനിലയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഓവനും മാസ് സ്പെക്ട്രോമീറ്റര്‍ എന്ന ഉപകരണവും കൂട്ടിയിണക്കിയ ഒന്നാണിത്. ചൊവ്വയിലെ മണ്ണും ജലവും എല്ലാം വിശകലനം നടത്തുന്നത് ടേഗയാണ്. ചെറിയ എട്ട് ഓവനുകളാണ് ഉപയോഗിച്ചിരിക്കുന്നത്. മണ്ണും മഞ്ഞുമെല്ലാം വളരെ ചെറിയ അളവില്‍ ഓവനില്‍ വച്ച് ചൂടാക്കുന്നു. ഇതില്‍ നിന്നും പുറത്തുവരുന്ന വാതകങ്ങള്‍ മാസ് സ്പെക്ട്രോമീറ്ററ്‍ ഉപയോഗിച്ച് പരിശോധിക്കുന്നു. മണ്ണിന്‍റെയും മഞ്ഞിന്‍റെയും രാസഘടനയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങളാണ് ഇതില്‍ നിന്നും ലഭിക്കുക.

[തിരുത്തുക] മെക്ക

മെക്ക (Microscopy, Electrochemistry, and Conductivity Analyzer(MECA)) മറ്റൊരു പരീക്ഷണനിലയമാണ്. ഒരു രാസ പരീക്ഷണശാല,വിവിധ തരം സൂഷ്മദര്‍ശിനികള്‍,താപ വൈദ്യുത ചാലകത അളക്കാനുള്ള ഉപകരണങ്ങള്‍ തുടങ്ങിയവയാണ് പരീക്ഷണ നിലയത്തിലെ ഉപകരണങ്ങള്‍. ചൊവ്വയിലെ മണ്ണിനെ അല്പം ജലവുമായി കൂട്ടിക്കലര്‍ത്തി അതിന്‍റെ അമ്ളത്വം,ക്ഷാരത്വം,ഘടന തുടങ്ങിയവയെക്കുറിച്ച് പഠിക്കാന്‍ മെക്കക്ക് കഴിയും.സൂഷ്മദര്‍ശിനിയിലൂടെയുള്ള പഠനങ്ങളിലൂടെ അതിന്‍റെ ഉത്ഭവത്തെക്കുറിച്ചും പദാര്‍ത്ഥഘടനയെക്കുറിച്ചും നമുക്ക് അറിവ് ലഭിക്കും.

[തിരുത്തുക] മാര്‍ഡി

പേടകത്തിന്‍റെ താഴോട്ടുള്ള ഇറക്കത്തില്‍ പ്രധാന പങ്കുവഹിച്ച ഒരു ഉപകരണമാണു മാര്‍ഡി (Mars Descent Imager (MARDI). ചൊവ്വയില്‍ എത്തിച്ചേരുന്നതിന് 5മൈല്‍ ഉയരത്തില്‍ വച്ച് മാര്‍ഡി പ്രവര്‍ത്തനം ആരംഭിച്ചു. ഇറങ്ങുന്ന സ്ഥലത്തിന്‍റെ നിരവധി ചിത്രങ്ങള്‍ മാര്‍ഡി ഈ സമയത്ത് എടുക്കുകയുണ്ടായി.അവസാന നിമിഷം ഇറങ്ങേണ്ട സ്ഥലത്തിന് എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടെങ്കില്‍ ഈ ചിത്രങ്ങള്‍ ഫീനിക്സിനെ സഹായിക്കും

[തിരുത്തുക] കാലാവസ്ഥാ കേന്ദ്രം

ഫീനിക്സിന്‍റെ കാലാവസ്ഥാ നിരീക്ഷണ നിലയമാണു മെറ്റ് (Meteorological Station (MET)). എല്ലാ സമയത്തേയും കാലാവസ്ഥ ഇതിന്‍റെ നിരീക്ഷണത്തിലായിരിക്കും. താപനില, മര്‍ദ്ദം എന്നിവ അളക്കാനുള്ള ഉപകരണങ്ങള്‍ക്കു പുറമേ Light Detection and Ranging (LIDAR) instrument ഉം പൂര്‍ണ്ണമായ വിവരങ്ങള്‍ ശേഖരിക്കാന്‍ MET നെ സഹായിക്കുന്നു.

[തിരുത്തുക] അവലംബം

  1. http://science.nasa.gov/headlines/y2008/25may_phoenix2.htm
  2. [1]


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം