ഫിക്‌ഷന്റെ അവതാരലീലകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിക്‌ഷന്റെ അവതാരലീലകൾ, പുറംചട്ട

മലയാളത്തിലെ പ്രമുഖസാഹിത്യവിമർശകൻ കെ.പി. അപ്പന്റെ ഒരു കൃതിയാണ് ഫിക്‌ഷന്റെ അവതാരലീലകൾ. ലോകനോവൽ സാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളിൽ ചിലതിന്റെ അവലോകനവും അവയെ മുൻനിർത്തിയുള്ള സാഹിത്യവിചാരവുമാണ് ഈ കൃതി. അപ്പന്റെ അവസാനത്തെ രചനായായ ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകസാഹിത്യത്തിലെ നൂറു നോവലുകൾ പരിചയപ്പെടുത്തുന്ന ഒരു ബൃഹദ്‌രചനയാണ് ഗ്രന്ഥകാരൻ പദ്ധതിയിട്ടിരുന്നതെങ്കിലും അദ്ദേഹത്തിനു പൂർത്തിയാക്കാൻ കഴിഞ്ഞ 25 ലേഖനങ്ങളേ ഈ കൃതിയിലുള്ളു. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ എഴുതിയ "ഓരേയൊരു അപ്പൻ" എന്ന അവതാരികയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്.[1][2][3] ഡി.സി. ബുക്സ് ആയിരുന്നു പ്രസാധക‌ർ.

അവലംബം[തിരുത്തുക]

  1. പർവതാഗ്രത്തിലെ ഏകാന്തഗോപുരങ്ങൾ, ദേശാഭിമാനി വാരാന്തപ്പതിപ്പിൽ ചാത്തന്നൂർ മോഹൻ എഴുതിയ ലേഖനം
  2. അവസാനത്തെ പുസ്തകം, 2013 ഫെബ്രുവരി 9-ന് കേരളകൗമുദി ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം
  3. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച "ഫിക്‌ഷന്റെ അവതാരലീലകൾ, 2012 നവംബറിലെ ഒന്നാം പതിപ്പ്
"https://ml.wikipedia.org/w/index.php?title=ഫിക്‌ഷന്റെ_അവതാരലീലകൾ&oldid=3968739" എന്ന താളിൽനിന്ന് ശേഖരിച്ചത്