ഫാർമസിസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആശുപത്രികളിലും ഫാർമസികളിലും പ്രെസ്ക്രിപ്ഷൻ (ഡോക്ടറുടെ കുറിപ്പ്) നോക്കി മരുന്ന് എടുത്ത് കൊടുക്കയും, മരുന്നിന്റെ ഉപയോഗക്രമവും മറ്റും രോഗിക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും ചെയ്യുന്നയാളാണ് ഫാർമസിസ്റ്റ്. കേരളത്തിൽ ഫാർമസിസ്റ്റിനെ കമ്പൗണ്ടർ എന്നും വിളിക്കാറുണ്ട്. പണ്ട് കാലത്ത് ഈ ജോലി വെറും മരുന്ന് മിക്സ് ചെയ്ത് കൊടുക്കൽ മാത്രമായിരുന്നു. അന്നൊക്കെ ഫാർമസിസ്റ് ആയി പ്രവർത്തിക്കാൻ വെറും പ്രാഥമിക വിദ്യാഭ്യാസം മതിയായിരുന്നു. ഇപ്പോൾ അതു മാറി ഈ തൊഴിൽ ചെയ്യുന്നവർക്ക് ഫാർമക്കോളജിയിൽ യൂണിവേഴ്സിറ്റി ലെവൽ വിദ്യാഭ്യാസം നിർബന്ധമാണ്. [1] സുരക്ഷിതമായ ഔഷധോപയോഗത്തിനു ഫാർമസിസ്റ്റിന്റെ ഉപദേശം അനിവാര്യമാണ്.

അവലംബം[തിരുത്തുക]

  1. A Situational Analysis of Human Resource Issues in the Pharmacy Profession in Canada. Human Resources Development Canada, 2001. Accessed 15 July 2011.
"http://ml.wikipedia.org/w/index.php?title=ഫാർമസിസ്റ്റ്&oldid=1692471" എന്ന താളിൽനിന്നു ശേഖരിച്ചത്