ഫാഹിയാന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന പ്രസിദ്ധനായ ചൈനീസ് സഞ്ചാരിയാണ്‌ ഫാഹിയാന്‍ . ഭാരതത്തേയും ചൈനയേയും കൂട്ടിയിണക്കിയ ആദ്യത്തെ കണ്ണിയായി ഫാഹിയാനെ ചരിത്രകാരന്മാര്‍ കരുതിവരുന്നു. ചൈനയിലെ ബുദ്ധസന്യാസിയയിരുന്ന കുമാരജീവന്റെ ശിഷ്യനായ ഫാഹിയാന്‍ ബുദ്ധമതതത്വങ്ങള്‍ അടങ്ങിയ ഗ്രന്ഥങ്ങള്‍ ശേഖരിക്കാനും ശാക്യമുനി ജീവിച്ചിരുന്ന പുണ്യഭൂമി സന്ദര്‍ശിക്കാനുമായാണ്‌ ഇന്ത്യയിലെത്തിയത്. ഗുപ്തസാമ്രാജ്യത്തിന്റെ കാലത്താണ്‌ ഫാഹിയാന്‍ ഇന്ത്യ സന്ദര്‍ശിച്ചത്. ഗുപ്തഭരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിന്റെ കുറിപ്പുകളില്‍ നിന്നും ലഭിച്ചിട്ടുണ്ട്.

ഉള്ളടക്കം

[തിരുത്തുക] ജീവിത രേഖ

ചൈനയിലെ ഇന്നത്തെ ഷാന്‍ഡി പ്രദേശത്ത് ക്രി.വ.374 ലാണ്‌ ഹാഹിയാന്‍ ജനിച്ചത്. അച്ഛനും അമ്മയും ബുദ്ധമതവിശ്വാസികളഅയിരുന്നു. ക്രി.വ. 399 ലാണ്‌ ഫാഹിയാന്‍ ഭാരതത്തിലേക്ക് പുറപ്പെട്ടത്.ഭാരതം സന്തര്‍ശിച്ച ആദ്യ ചീന സഞ്ചാരിയാനു ഫാഹിയാന്‍ (അവലംബം:PSC Bullettin)

[തിരുത്തുക] മടക്കയാത്ര

ഫാഹിയാന്‍ നാട്ടിലേക്കുള്ള തന്റെ മടക്കയാത്ര ബംഗാളില്‍ നിന്നുള്ള ഒരു കച്ചവടക്കപ്പലിലാണ് നടത്തിയത്. ആദ്യ രണ്ടു ദിവസത്തെ യാത്രക്കുശേഷം കടല്‍ പ്രക്ഷുബ്ദമായി. കച്ചവടക്കാര്‍ കപ്പല്‍ മുങ്ങാതിരിക്കുന്നതിന് കപ്പലിലെ സാമാനങ്ങളെല്ലാം കടലില്‍ വലിച്ചെറിയാന്‍ തുടങ്ങി. തന്റെ വിലപിടിച്ച സാധനങ്ങളെല്ലാം കടലില്‍ വലിച്ചെറിഞ്ഞ ഫാ ഹിയാന്‍ താന്‍ ശേഖരിച്ച ഗ്രന്ഥങ്ങളും ബുദ്ധപ്രതിമകളും മാത്രം കൈയില്‍ സൂക്ഷിച്ചു. 13 ദിവസങ്ങള്‍ക്കു ശേഷമാണ് കൊടുങ്കാറ്റ് ശമിച്ചത്. പുറപ്പെട്ട് 90 ദിവസങ്ങള്‍ക്കു ശേഷമാണ് സംഘം ഇന്തോനേഷ്യയിലെ ജാവയിലെത്തിയത്. അഞ്ചുമാസക്കാലം ജാവയില്‍ തങ്ങിയ ഫാ ഹിയാന്‍ അവിടെ നിന്നും മറ്റൊരു കച്ചവടക്കപ്പലില്‍ ചൈനക്കു തിരിച്ചു[1]‌.

[തിരുത്തുക] ആധാരസൂചിക

  1. "CHAPTER 10 - TRADERS, KINGS AND PILGRIMS". Social Science - Class VI - Our Pasts-I. New Delhi: NCERT. 2007. pp. 105-106. ISBN 8174504931. http://www.ncert.nic.in/textbooks/testing/Index.htm. 

[തിരുത്തുക] കുറിപ്പുകള്‍


100px-കേരളം-അപൂവി.png കേരള ചരിത്രം രേഖപ്പെടുത്തിയ വിദേശ സഞ്ചാരികള്‍100px-കേരളം-അപൂവി.png
മെഗസ്തനീസ് | പെരിപ്ലസുകാരന്‍ | പ്ലീനി |ടോളമി |ഫാഹിയാന്‍ | കാസ്മോസ് | ഹുയാന്‍ സാങ് | ഇ-റ്റ്സിങ് | സുലൈമാന്‍ | ഇബ്നു ഖുര്‍ദാദ്ബെ | അബു സെയ്ദ് | അല്‍ മസ്‌ഊദി | അല്‍ബറൂണി |അല്‍ ഇദ്‌രീസി | റബ്ബി ബെഞ്ചമിന്‍ | ചൗ കൂ ക്വാ | കോര്‍‌വിനോ | മാര്‍ക്കോ പോളോ | ‍അബുല്‍ഫിദ | ഒഡോറിക് | ജോര്‍ഡാനുസ് | ഇബ്ന്‍ ബത്തൂത്ത | മാറിനെല്ലി | നിക്കോളോ കോണ്ടി | വാങ് താ യൂന്‍ | മാഹ്വാന്‍ | ഫെയ്സീന്‍ | അബ്ദുള്‍ റസാഖ് | പെറോ ഡ കോവിള‎ | വാസ്കോ ഡ ഗാമ | കബ്രാള്‍ | ബാര്‍ബോസ | വര്‍ത്തേമ | നികിതിന്‍ | സ്റ്റെഫാനോ | ശൈഖ് സൈനുദ്ദീന്‍ | സീസര്‍ ഫെഡറിക് | ഫെറിയ | റാല്‍ഫ് ഫിച്ച് | ലിന്‍ ഷോട്ടന്‍ | പിട്രോ ഡെല്ല വെല്ലി | ലാവല്‍ | ഡി പൈവ | ജോണ്‍ ഫ്രയര്‍ | ന്യൂഹോഫ് | ടവണിയര്‍ | ബര്‍ത്തലോമ്യോ | വിഷര്‍ പാതിരി | ഹാമില്‍ട്ടണ്‍ | ഫോര്‍ബാസ് | ഫ്രാന്‍സിസ് ബുക്കാനന്‍ | ക്ലോഡിയസ് ബുക്കാനന്‍ | ജോര്‍ജ്ജ് വുഡ്കോക്ക് | വില്യം ലോഗന്‍
"http://ml.wikipedia.org/wiki/%E0%B4%AB%E0%B4%BE%E0%B4%B9%E0%B4%BF%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം