പ്രേം പൂജാരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രേം പൂജാരി | |
|---|---|
![]() ഓഡിയോ സി.ഡി. പുറംചട്ട |
|
| സംവിധാനം | ഹരിഹരൻ |
| കഥ | ഹരിഹരൻ |
| തിരക്കഥ | ഡോ. ബാലകൃഷ്ണൻ |
| അഭിനേതാക്കൾ | |
| സംഗീതം | ഉത്തം സിംഗ് |
| ഗാനരചന | ഒ.എൻ.വി. കുറുപ്പ് |
| ഛായാഗ്രഹണം | കെ.പി. നമ്പ്യാതിരി |
| ചിത്രസംയോജനം | എം.എസ്. മണി |
| സ്റ്റുഡിയോ | ഗായത്രി സിനിമ |
| റിലീസിങ് തീയതി | 1999 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
ഹരിഹരൻ സംവിധാനം ചെയ്ത് 1999-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പ്രേം പൂജാരി. കുഞ്ചാക്കോ ബോബൻ, ശാലിനി, വിനീത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹരിഹരന്റെ കഥയ്ക്ക് ഡോ. ബോലകൃഷ്ണനാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. ബോളിവുഡ് സംഗീതസംവിധായകനായ ഉത്തം സിംഗ് ആണ് സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രത്തിൽ ഒ.എൻ.വി. കുറുപ്പ് എഴുതിയ വരികൾക്ക് ഈണമിട്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ-ശാലിനി താരജോഡി ഒന്നിച്ച മൂന്നാമത്തെ ചലച്ചിത്രം കൂടിയാണിത്.
അഭിനേതാക്കൾ [തിരുത്തുക]
- കുഞ്ചാക്കോ ബോബൻ – പ്രേം ജേക്കബ്
- ശാലിനി – ഹേമ
- വിനീത് – മുരളി
- മയൂരി
- തിലകൻ
- ജഗതി ശ്രീകുമാർ
- ഒടുവിൽ ഉണ്ണികൃഷ്ണൻ
- സുകുമാരി
- മനോജ് കെ. ജയൻ
- രശ്മി
സംഗീതം [തിരുത്തുക]
ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് ഒ.എൻ.വി. കുറുപ്പ്, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഉത്തം സിംഗ്. ഗാനങ്ങൾ ജോണി സാഗരിഗ ഓഡിയോ വിപണനം ചെയ്തിരിക്കുന്നു.
| ഗാനങ്ങൾ | ||||||||||
|---|---|---|---|---|---|---|---|---|---|---|
| # | ഗാനം | ഗായകർ | ദൈർഘ്യം | |||||||
| 1. | "ആയിരം വർണ്ണമായ്" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:05 | |||||||
| 2. | "മാന്തളിരിൻ പട്ടു ചുറ്റിയ" | കെ.ജെ. യേശുദാസ് | 4:56 | |||||||
| 3. | "പനിനീരു പെയ്യും" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:28 | |||||||
| 4. | "പനിനീരു പെയ്യും" | കെ.ജെ. യേശുദാസ് | 1:15 | |||||||
| 5. | "ഹമ്മിംഗ്സ് ആൻഡ് സ്വരാസ്" | കെ.ജെ. യേശുദാസ് | 1:40 | |||||||
| 6. | "സോംഗ് കമ്പോസിംഗ്" | ഉത്തം സിംഗ്, കെ.എസ്. ചിത്ര | 9:02 | |||||||
| 7. | "മതി മൗനം വീണേ പാടൂ" | കെ.എസ്. ചിത്ര | 4:54 | |||||||
| 8. | "മാന്തളിരിൻ പട്ടു ചുറ്റിയ" | കെ.എസ്. ചിത്ര | 4:56 | |||||||
| 9. | "ഹമ്മിംഗ്സ് ആൻഡ് സ്വരാസ്" | കെ.എസ്. ചിത്ര | 2:29 | |||||||
| 10. | "ദേവരാഗമേ" | പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര | 4:51 | |||||||
| 11. | "മതി മൗനം വീണേ പാടൂ" | കെ.എസ്. ചിത്ര | 4:53 | |||||||
| 12. | "കാതിൽ വെള്ളിച്ചിറ്റു ചാർത്തും" | കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര | 5:10 | |||||||
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പ്രേം പൂജാരി
- പ്രേം പൂജാരി – മലയാളസംഗീതം.ഇൻഫോ
