പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം (ചലച്ചിത്രം)
| പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം | |
|---|---|
| സംവിധാനം | മൈക്ക് നെവൽ |
| നിർമ്മാണം | Jerry Bruckheimer Jordan Mechner Chad Oman Eric McLeod Mike Stenson |
| തിരക്കഥ | Boaz Yakin Doug Miro Carlo Bernard |
| കഥ | Jordan Mechner |
| ആസ്പദമാക്കിയത് | പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം by യുബിസോഫ്റ്റ് |
| അഭിനേതാക്കൾ | ജെയ്ക് ജില്ലൻഹോൾ ബെൻ കിംഗ്സ്‌ലി ഗെമ്മ ആർടെർടൺ |
| സംഗീതം | Harry Gregson-Williams |
| ഛായാഗ്രഹണം | John Seale |
| ചിത്രസംയോജനം | Mick Audsley Michael Kahn Martin Walsh |
| സ്റ്റുഡിയോ | Jerry Bruckheimer Films Moving Picture Company |
| വിതരണം | വാൾട്ട് ഡിസ്നി പിക്ചേഴ്സ് |
| റിലീസിങ് തീയതി | 2010 മേയ് 9 (ലണ്ടൻ പ്രീമിയർ) 2010 മേയ് 28 (യു.എസ്.എ) |
| സമയദൈർഘ്യം | 116 മിനുറ്റ്സ് |
| രാജ്യം | യു.എസ്.എ |
| ഭാഷ | ഇംഗ്ലീഷ് |
| ബജറ്റ് | $15–$20 കോടി[1] |
| ബോക്സ് ഓഫീസ് | $335,154,643 |
2010ൽ പുറത്തിറങ്ങിയ ആക്ഷൻ ചിത്രമാണ് പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം.അതേ പേരുള്ള വീഡിയോ ഗെയിമിനെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണിത്.മൈക്ക് നെവലാണ് സംവിധാനം.
[തിരുത്തുക] ഇതിവൃത്തം
പേർഷ്യൻ രാജാവിന്റെ വളർത്തുമകനാണ് ദസ്താൻ രാജകുമാരൻ (ജെയ്ക് ജില്ലൻഹോൾ).പേർഷ്യയുടെ ശത്രു രാജ്യത്തിനു അലാമട് രാജ്യം ആയുധം നൽകുന്നുവെന്ന് മനസ്സിലായതിനെ തുടർന്ന് പേർഷ്യ അലാമടിനെ ആക്രമിക്കുന്നു.ദസ്താന്റെ നേതൃത്വത്തിൽ അലാമടിനെ പേർഷ്യ കീഴടക്കുന്നു.തുടർന്നുണ്ടായ വിജയാഘോഷങ്ങൾക്കിടെ പേർഷ്യൻ രാജാവ് വധിക്കപ്പെടുന്നു.ദസ്താനാണിതിന്റെ പിന്നിൽ എന്നെല്ലാവരും തെറ്റിദ്ധരിക്കുന്നു.അവിടെ നിന്നും രക്ഷപ്പെടുന്ന ദസ്താൻ അലാമടിനെ ആക്രമിച്ചതിനു പിന്നിലെ യഥാർത്ഥ ലക്ഷ്യം ആയുധ വില്പനയല്ല എന്നും രാജകുടുംബത്തിലെ തന്നെ ഒരംഗമാണ് യുദ്ധത്തിനും രാജാവിന്റെ വധത്തിനും പിന്നിൽ എന്നും മനസ്സിലാക്കുന്നു.തുടർന്ന് ദസ്താനും അലാമട് രാജകുമാരി ടമീനയും (ഗെമ്മ ആർടെർടൺ) സത്യം വെളിപ്പെടുത്താൻ നടത്തുന്ന ശ്രമങ്ങളൂം അനന്തര സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.
[തിരുത്തുക] അവലംബം
- ↑ Collett-White, Mike (May 11, 2010). "Gyllenhaal ready for 'Prince of Persia' sequel". The Hollywood Reporter. http://www.hollywoodreporter.com/news/gyllenhaal-ready-prince-persia-sequel-23489, ശേഖരിച്ചത്: November 3, 2010. "Estimates of "Prince of Persia's" production budget range from $150 million-$200 million."
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
- ഔദ്യോഗിക വെബ്സൈറ്റ്
- പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം at the ഇന്റർനെറ്റ് മൂവി ഡാറ്റാബേസ്
- പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം at Allmovie
- പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം at Box Office Mojo
- പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം റോട്ടൻ ടൊമാറ്റോസിൽ
- പ്രിൻസ് ഓഫ് പേർഷ്യ: ദ് സാൻഡ്സ് ഓഫ് ടൈം at Metacritic
|
||||||||||||||||