പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയിന്റ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംരഞ്ജിത്ത്
നിർമ്മാണംരഞ്ജിത്ത്
രചനരഞ്ജിത്ത്
അഭിനേതാക്കൾമമ്മൂട്ടി
പ്രിയാമണി
ഇന്നസെന്റ്
സിദ്ധിഖ്
ഖുശ്‌ബു
ജഗതി ശ്രീകുമാർ
ബിജൂ മേനോൻ
സംഗീതംഔസേപ്പച്ചൻ
ഷിബു ചക്രവർത്തി
ഛായാഗ്രഹണംവേണു
ചിത്രസംയോജനംവിജയ് ശങ്കർ
സ്റ്റുഡിയോപ്ലേ ഹൗസ്
വിതരണംപ്ലേ ഹൗസ് റിലീസ്
റിലീസിങ് തീയതി2010 സെപ്റ്റംബർ 10
രാജ്യംഇന്ത്യ
ഭാഷമലയാളം

മമ്മൂട്ടി നായകനായി 2010 സെപ്‌റ്റംബറിൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ പ്രാഞ്ചിയേട്ടൻ ആന്റ്‌ ദി സെയ്ന്റ്‌. ഈ ചിത്രത്തിന്റെ സം‌വിധാനം നിർ‌വ്വഹിച്ചിരിക്കുന്നത് രഞ്ജിത്ത് ആണ്‌. ചെറമ്മൽ ഈനാശു ഫ്രാൻസിസ്‌ എന്ന കഥാപാത്രത്തെയാണ്‌ മമ്മൂട്ടി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്‌.

പ്രിയാമണി നായികാവേഷം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ ഖുശ്ബു ഒരു പ്രധാനവേഷത്തിലെത്തുന്നു. സിദ്ദിഖ്‌, ഇന്നസെന്റ്‌, മാസ്റ്റർ ഗണപതി, രാമു, ടി.ജി.രവി, ഇടവേള ബാബു, ജയരാജ്‌ വാര്യർ ,ടിനി ടോം,ജഗതി ശ്രീകുമാർ തുടങ്ങിയവരാണ്‌ മറ്റ്‌ അഭിനേതാക്കൾ. ഷിബു ചക്രവർത്തിയുടെ ഗാനങ്ങൾക്ക്‌ ഈണം പകർന്നിരിക്കുന്നത്‌ ഔസേപ്പച്ചനാണ്‌. കാപ്പിറ്റോൾ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രം വിതരണത്തിനെത്തിക്കുന്നത്‌ പ്ലേഹൗസാണ്‌.

കഥാസംഗ്രഹം[തിരുത്തുക]

തൃശൂർ ആസ്ഥാനമായുള്ള ബിസിനസുകാരനായ ഫ്രാൻസിസ്/ പ്രാഞ്ചിയേട്ടൻ കഠിനാധ്വാനത്തിലൂടെ തന്റെ ബിസിനസ്സ് വളർത്തുകയും വിവരണാതീതമായ വിജയം നേടുകയും ചെയ്യുന്നു. എന്നാലും അയാളുടെ അച്ഛൻ്റെ അരി കച്ചവടത്തിൻ്റെ പേരിൽ അയാളെ ആളുകൾ "അരിപ്രാഞ്ചി" എന്ന് കളിയാക്കി വിളിക്കുന്നു. അയാൾ അതൊന്ന് മാറ്റാൻ ശ്രമിക്കുന്നു. ഇതിനിടയിൽ ഫ്രാൻസിസ് പത്മശ്രീ എന്ന യുവതിയെയും പോളി എന്ന ഒരു പത്താം ക്ലാസ് വിദ്യാർത്ഥിയെയും കണ്ടുമുട്ടുന്നു. അവർ അവന്റെ ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവരുന്നു.

അഭിനേതാക്കൾ[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ പ്രാഞ്ചിയേട്ടൻ ആന്റ് ദി സെയ്ന്റ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌: