പ്രശാന്ത്‌ ഭൂഷൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രശാന്ത്‌ ഭൂഷൻ
ജനനം1956
ദേശീയതഇന്ത്യൻ
തൊഴിൽഅഭിഭാഷകൻ, സാമൂഹ്യ പ്രവർത്തകൻ

സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ (Hindi: प्रशांत भूषण) (ജനനം: 1956). മുൻ കേന്ദ്ര നിയമമന്ത്രിയും മനുഷ്യാവകാശ പ്രവർത്തകനുമായ അഡ്വ.ശാന്തി ഭൂഷന്റെ മകൻ. അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകൻ. നീതിന്യായ വ്യവസ്ഥയിലൂടെ പൗരന്മാർക്ക് അവകാശങ്ങൾ നേടിക്കൊടുക്കുന്നതിൽ പ്രത്യേകം ശ്രദ്ധിക്കുന്നു. ഏകദേശം 500 ഓളം പൊതു താല്പര്യ ഹർജികൾ സുപ്രീം കോടതിയിൽ സമർപ്പിച്ച്‌ ധാരാളം പ്രശ്നങ്ങളിൽ തീർപ്പുണ്ടാക്കി. സംശുദ്ധമായ നീതി പീഠത്തിനു വേണ്ടിയുള്ള അദേഹത്തിന്റെ പോരാട്ടം വൻ ജനപിന്തുണ നേടി.

2011 ൽ അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ആരംഭിച്ച അഴിമതി വിരുദ്ധ സമരത്തിൽ മുൻപന്തിയിൽ ഇദ്ദേഹവും ഉണ്ട്. ജൻ ലോക്പാൽ ബിൽ തയ്യാറാക്കുന്നതിനുള്ള സമിതിയിൽ അംഗമാണ്.

അഭിപ്രായങ്ങൾ തുറന്നു പറയാൻ മടികാണിക്കാത്ത ഇദ്ദേഹത്തെ, കാശ്മീരിൽ ഹിതപരിശോധന നടത്താവുന്നതാണ് എന്ന് ഒരു പരിപാടിക്കിടയിൽ പറഞ്ഞതിന്റെ പേരിൽ ശ്രീരാമസേന[1] പ്രവർത്തകർ 2011 ഒക്ടോബർ 12 നു മർദ്ദിച്ചത് വാർത്താപ്രാധാന്യം നേടി.[2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രശാന്ത്‌_ഭൂഷൺ&oldid=2588634" എന്ന താളിൽനിന്ന് ശേഖരിച്ചത്