പ്രപഞ്ചൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രപഞ്ചൻ (സാരംഗപാണി വൈദ്യലിംഗം)
സാരംഗപാണി വൈദ്യലിംഗം
സാരംഗപാണി വൈദ്യലിംഗം
തൂലികാ നാമംപ്രപഞ്ചൻ
തൊഴിൽനോവലിസ്റ്റ്
ദേശീയത ഇന്ത്യ
Genreനോവൽ,
വിഷയംസാമൂഹികം
അവാർഡുകൾസാഹിത്യ അക്കാദമി പുരസ്കാരം - 1995 - വാനം വശപ്പടും
പങ്കാളിപ്രമീളാ റാണി

ഒരു തമിഴ് സാഹിത്യകാരനാണ്‌ പ്രപഞ്ചൻ എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എസ്. വൈദ്യലിംഗം ( 27 ഏപ്രിൽ 1945 - 21 ഡിസംബർ 2018).[1] കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1945 ഏപ്രിൽ 27 - ന് പോണ്ടിച്ചേരിയിൽ ജനിച്ചു. സ്‌കൂൾ വിദ്യാഭ്യാസവും പോണ്ടിച്ചേരിയിലായിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് പോണ്ടിച്ചേരിയിൽ സ്വന്തമായി ഒരു കള്ളു ഷാപ്പ് നടത്തി വരികയായിരുന്നു. മദ്യവർജ്ജനം ചെയ്യാനുള്ള ഗാന്ധിജിയുടെ ആഹ്വാനം ചെവിക്കൊണ്ട അദ്ദേഹത്തിന്റെ പിതാവ് തൊഴിൽ നഷ്ടപ്പെടുന്ന കാര്യം പോലും കണക്കിലെടുക്കാതെ മദ്യ ഷാപ്പ് അടച്ചുപൂട്ടി മറ്റുള്ളവർക്ക് മാതൃകയായി വർത്തിക്കുകയുണ്ടായി. കരന്തൈ കോളേജിൽ നിന്നും തമിഴ് വിദ്വാൻ പട്ടം നേടി. തഞ്ചാവൂരിൽ അധ്യാപകനായി ജോലിക്കു ചേർന്നു. കുമുദം, ആനന്ദ വികടൻ, കുങ്കുമം തുടങ്ങിയ തമിഴ് പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഭാര്യ പ്രമീളാ റാണി, ഈ ദമ്പതികൾക്ക് മൂന്ന് ആൺകുട്ടികളുണ്ട്. താമസം ചെന്നൈയിലും, പോണ്ടിച്ചേരിയിലും ആയിരുന്നു. അദ്ദേഹത്തിന്റെ ആദ്യത്തെ ചെറുകഥ എന്ന ഉലകമെടാ 1961-ൽ ഭരണി മാഗസിനിൽ പ്രസിദ്ധീകരിച്ചുകൊണ്ടായിരുന്നു തുടക്കം. ഇതു വരെയായി 46 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വാനം വശപ്പടും എന്ന നോവലിന് 1995-ൽ സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചു.ഇദ്ദേഹത്തിന്റെ കൃതികൾ ഹിന്ദി, തെലുങ്ക്, കന്നഡ, ജെർമ്മൻ, ഫ്രഞ്ച്, ഇംഗ്ലീഷ്, സ്വീഡിഷ് എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ശ്വാസകോശാർബുദത്തെത്തുടർന്ന് ചികിത്സയിലായിരുന്നു. മനകുള വിനായകർ മെഡിക്കൽ കോളേജിലെ ഓങ്കോളജി വിഭാഗത്തിൽ കീമോതെറാപ്പിയും ഇതിനെത്തുടർന്ന് ചെയ്യുകയുണ്ടായി. 2018 ഡിസംബർ 21 - ന് പുതുച്ചേരിയിൽ വച്ച് അന്തരിച്ചു. [2][3][4][5][6][7][8][9]

കൃതികൾ[തിരുത്തുക]

നോവലുകൾ[തിരുത്തുക]

  • വാനം വസപ്പടും
  • മഹാനദി
  • മാനുടം വെല്ലും
  • സന്ധ്യ
  • കാകിത മനിതർകൾ
  • കണ്ണീരാൽ കാപ്പോം
  • പെണ്മൈ വെൽക
  • പദവി
  • ഏറോടു തമിഴർ ഉയിരോട്
  • അപ്പാവിൻ വേഷ്ടി
  • മുതൽ മഴൈ തുള്ളി

നൊവെല്ലകൾ[തിരുത്തുക]

  • ആൺകളും പെൺകളും

ചെറുകഥാ സമാഹാരങ്ങൾ[തിരുത്തുക]

  • നേറ്റു മനിതർകൾ
  • വിട്ടു വിടുതലൈയാകി
  • ഇരുട്ടിൻ വാസൽ
  • ഒരു ഊരിൽ ഇരണ്ടു മനിതർകൾ

നാടകങ്ങൾ[തിരുത്തുക]

  • മുട്ടൈ
  • അകല്യ

പുരസ്കാരങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Noted Tamil writer and Sahitya Akademi awardee Prapanchan passes away at 73". The News Minute. 21 December 2018. Retrieved 21 December 2018.
  2. Tamil Sahitya Akademi Awards 1955-2007 Archived 2010-01-24 at the Wayback Machine. Sahitya Akademi Official website.
  3. "Tamil translation of Malayalam travelogue launched". The Hindu. Chennai, India. 4 January 2010. Archived from the original on 2010-01-05. Retrieved 6 June 2010.
  4. "Prapanchan interview". Tamiloviam (in തമിഴ്). Retrieved 6 June 2010.
  5. Kumar, Neelam (2002). Our favourite Indian stories. Jaico Publishing House. pp. xxii. ISBN 978-81-7224-978-6.
  6. S. Ramakrishnan. "பிரபஞ்சன் : எப்போதுமிருக்கும் நட்பு". Uyirmmai (in തമിഴ്). Archived from the original on 2011-10-06. Retrieved 6 June 2010.
  7. "Prapanchan profile". Uyirmmai. Archived from the original on 2010-06-08. Retrieved 6 June 2010.
  8. "Prapanchan Profile". Tamil Virtual University. Retrieved 6 June 2010.
  9. "Prapanchan interview". Nilacharal (in തമിഴ്). Archived from the original on 2007-07-12. Retrieved 6 June 2010.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രപഞ്ചൻ&oldid=3638099" എന്ന താളിൽനിന്ന് ശേഖരിച്ചത്