പ്രദോഷം (ഹൈന്ദവം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രദോഷം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ പ്രദോഷം (വിവക്ഷകൾ) എന്ന താൾ കാണുക. പ്രദോഷം (വിവക്ഷകൾ)
Wiktionary
Wiktionary
പ്രദോഷം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

ഹൈന്ദവം
എന്ന പരമ്പരയുടെ ഭാഗം

ഓം

പരബ്രഹ്മം · ഓം
ചരിത്രം · ഹിന്ദു ദേവതകൾ
ഹൈന്ദവ വിഭാഗങ്ങൾ · ഗ്രന്ഥങ്ങൾ

ബ്രഹ്മം
മീമാംസ · വേദാന്തം ·
സാംഖ്യം · യോഗം
ന്യായം · വൈശേഷികം

ധർമ്മം · അർത്ഥം · കാമം · മോക്ഷം
കർമം · പൂജാവിധികൾ · യോഗ · ഭക്തി
മായ · യുഗങ്ങൾ · ക്ഷേത്രങ്ങൾ · ഷോഡശക്രിയകൾ

വേദങ്ങൾ · ഉപനിഷത്തുകൾ · വേദാംഗങ്ങൾ
രാമായണം · മഹാഭാരതം
ഭാഗവതം · ഭഗവത് ഗീത · പുരാണങ്ങൾ
ഐതീഹ്യങ്ങൾ · മറ്റുള്ളവ

മറ്റ് വിഷയങ്ങൾ

ഹിന്ദു
ഗുരുക്കന്മാർ · ചാതുർവർണ്യം
ആയുർവേദം · ഉത്സവങ്ങൾ · നവോത്ഥാനം
ജ്യോതിഷം
വാസ്തുവിദ്യ, <> ഹിന്ദുമതവും വിമർശനങ്ങളും

സ്വസ്തിക

ഹിന്ദുമതം കവാടം

പ്രദോഷകാലം എന്ന് പറയുന്നത് പകൽ കഴിഞ്ഞ് രാത്രി തുടങ്ങുന്നതിന്റെ സൂചനയായി ആകാശത്ത് നക്ഷത്രങ്ങളും ചന്ദ്രനും ഉദിക്കും വരെയാണെന്ന് പറയാം. ഹൈന്ദവവിശ്വാസപ്രകാരം പ്രദോഷത്തെ താഴെപ്പറയുന്നരീതിയിൽ അഞ്ചായി തിരിച്ചിരിക്കുന്നു.

  1. നിത്യപ്രദോഷം
  2. പക്ഷപ്രദോഷം
  3. മാസപ്രദോഷം
  4. മഹാപ്രദോഷം
  5. പ്രളയപ്രദോഷം

നിത്യപ്രദോഷം[തിരുത്തുക]

വൈകീട്ട് 5.45 മുതൽ 6.30 മണിക്കുള്ളിലെ സമയം പ്രദോഷങ്ങളെ നിത്യപ്രദോഷമെന്നു പറയുന്നു. ഈ സമയം ഭവനങ്ങളിൽ സന്ധ്യാദീപം തെളിയിച്ചു പ്രാർത്ഥിക്കുന്നത് ഐശ്വര്യകരമാണ് എന്നാണ് വിശ്വാസം.

പക്ഷപ്രദോഷം[തിരുത്തുക]

ഓരോ മാസവും കറുത്തവാവ് മുതൽ 13-ആം ദിവസവും വെളുത്തവാവ് മുതൽ 13-ആം ദിവസവും വരുന്നത് ത്രയോദശിയാണ്. അന്നാണ് പക്ഷപ്രദോഷം അന്നേ ദിവസം തന്നെ അസ്തമയത്തിനു ഒന്നരമണിക്കൂർ മുമ്പ്മുതൽ അസ്തമിച്ച് ഒന്നരമണിക്കൂർ വരെയുള്ള മൂന്ന് മണിക്കൂറുകളെ പ്രദോഷസമയമായി കണക്കാക്കുന്നു.

മാസപ്രദോഷം[തിരുത്തുക]

ശുക്ലപക്ഷത്തിൽ വരുന്നപ്രദോഷമാണ് മാസപ്രദോഷം .

മഹാപ്രദോഷം[തിരുത്തുക]

പരമശിവൻ കാളകുടം ഭക്ഷിച്ചത് ഒരു ശനിയാഴ്ചയാണു. അദ്ദേഹം ആനന്ദതാന്ധവമാടിയ ത്രയോദശിയും ചേർന്ന് വരുന്ന പുണ്യദിനമാണ് മഹാപ്രദോഷം.

പ്രളയപ്രദോഷം[തിരുത്തുക]

ശനിയാഴ്ചകളിൽ വരുന്ന മഹാപ്രദോഷദിനത്തിൽ ശിവക്ഷേത്ര ദർശനം നടത്തി വണങ്ങിയാൽ അഞ്ചു വർഷം ശിവക്ഷേത്രത്തിൽ പോയ ഫലം സിദ്ധിക്കുമെന്നാണ് വിശ്വാസം. തുടർച്ചയായി രണ്ടു ശനിപ്രദോഷങ്ങൾ അനുഷ്ടിച്ചാൽ അർദ്ധനാരീശ്വര പ്രദോഷം എന്നു പറയുന്നു. ഈശ്വരനും ഭഗവതിയും ചേർന്ന് അർദ്ധനാരീശ്വരരായിട്ടുള്ളതിനാൽ വേർപിരിഞ്ഞ ദമ്പതികൾ ഇണങ്ങിച്ചേരുമെന്നും, വിവാഹതടസ്സങ്ങൾ നീങ്ങുമെന്നും നഷ്ടപ്പെട്ട സമ്പാദ്യം വീണ്ടു കിട്ടുമെന്നും ഐശ്വര്യം ഉണ്ടകുമെന്നും ആണ് വിശ്വാസം. പൊതുവേ പ്രദോഷവഴിപാട് ദോഷങ്ങൾ അകറ്റുമെന്ന് വിശ്വസിക്കപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

ബ്രാഹ്മമുഹൂർത്തം പ്രദോഷസന്ധ്യ

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രദോഷം_(ഹൈന്ദവം)&oldid=3917892" എന്ന താളിൽനിന്ന് ശേഖരിച്ചത്