പ്രകാശ് കാരാട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രകാശ് കാരാട്ട്
പ്രകാശ് കാരാട്ട്

പ്രകാശ് കാരാട്ട്


ജനറൽ സെക്രട്ടറി, കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർകിസ്റ്റ്)
മുൻഗാമി ഹർകിഷൻ സിങ് സുർജിത്

രാഷ്ട്രീയകക്ഷി കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിതപങ്കാളി വൃന്ദ കാരാട്ട്
താമസം ന്യൂ ഡൽഹി
മതം Atheist
വെബ്സൈറ്റ് www.cpim.org
As of January 27, 2007
ഉറവിടം: [1]

ഇന്ത്യയിൽ നിന്നുള്ള ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ പ്രവർത്തകനാണ്‌ പ്രകാശ് കാരാട്ട്. 56 വയസ്സുള്ള കാരാട്ട് 2005 ഏപ്രിൽ 11-ന്‌ സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 2008 ഏപ്രിൽ 3-ന്‌ കോയമ്പത്തൂരിൽ വെച്ച് നടന്ന പാർട്ടി കോൺഗ്രസിൽ കാരാട്ട് വീണ്ടും ജനറൽ സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.[1][2][3]

ഉള്ളടക്കം

[തിരുത്തുക] വിദ്യാഭ്യാസവും ആദ്യകാല ജീവിതവും

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഇല്ലപ്പള്ളിയിലാണ് പ്രകാശ് കാരാട്ടിന്റെ കുടുംബവേരുള്ളത് [4] ജനിച്ചത് മ്യാന്മറിൽ[5]

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നായിരുന്നു പ്രകാശിന്റെ കലാലയ വിദ്യാഭ്യാസം. അവിടെ പഠിച്ചിരുന്ന കാലത്ത് മികച്ച വിദ്യാർത്ഥി എന്ന ബഹുമതി കാരാട്ട് നേടിയിരുന്നു. പിന്നീട് രാഷ്ട്രമീമാംസയിൽ ഉപരിപഠനത്തിനായി എഡിൻബറ സർ‌വ്വകലാശാലയിൽ ചേർന്നു. അവിടെ നിന്നും പ്രകാശ് പുറത്താക്കപ്പെടുകയുണ്ടായി. പിന്നീട് സർ‌വ്വകലാശാല അധികൃതർ പ്രകാശിനെ തിരിച്ചെടുത്തു.[6]

[തിരുത്തുക] കമ്യൂണിസ്റ്റ് പാർട്ടി

1970-ൽ കാരാട്ട് ഇന്ത്യയിലേക്ക് മടങ്ങുകയും സി.പി.ഐ.എമ്മിൽ ചേരുകയും ചെയ്തു. ആദ്യകാലങ്ങളിൽ അക്കാലത്ത് പാർട്ടി നേതാവായിരുന്ന എ.കെ. ഗോപാലന്റെ സഹായിയായിട്ടായിരുന്നു കാരാട്ട് പ്രവർത്തിച്ചിരുന്നത്, വിദ്യാർത്ഥി രാഷ്ട്രീയവുമായി ബന്ധപ്പെട്ട കാരാട്ട് ജവഹർലാൽ നെഹ്റു സർ‌വ്വകലാശാലയുടെ സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റുമായി. എസ്.എഫ്.ഐയുടെ ആദ്യ പ്രസിഡന്റ് എന്ന സ്ഥാനവും 1974 മുതൽ 1979 വരെ കാരാട്ട് വഹിച്ചിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് ഒളിവിൽ പോവുകയും രണ്ടു തവണ അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട് .[6]

[തിരുത്തുക] പാർട്ടി സാരഥി

1985-ൽ സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റിയിലേക്ക് കാരാട്ട് തിരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ പോളിറ്റ്ബ്യൂറോയിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. പാർട്ടിയിലെ സുപ്രധാന തീരുമാനങ്ങൾ എടുക്കുന്ന ഒരു സമിതിയാണ്‌ പോളിറ്റ് ബ്യൂറോ. 2005-ൽ കാരാട്ട് സി.പി.ഐ.എമ്മിന്റെ ജനറൽ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തു. പാരട്ടിയുടെ പുതിയ കാലഘട്ടത്തിന്റെ വക്താക്കളിലൊരാളായി കാരാട്ടിനെ കരുതുന്നു.[7]

[തിരുത്തുക] മറ്റു സാരഥ്യങ്ങൾ

1992 മുതൽ സി.പി.ഐ.എമ്മിന്റെ അക്കാദമിക് ജേർണൽ ആയ ദ മാർകിസ്റ്റിന്റെ എഡിറ്റോറിയൽ ബോർഡിൽ കാരാട്ട് അംഗമാണ്‌. അതുപോലെ ലെഫ്റ്റ്വേഡിന്റെ മാനേജിങ്ങ് ഡയരക്റ്റരും കാരാട്ടാണ്‌.

[തിരുത്തുക] പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ

  • ലാങ്വേജ്, നാഷണാലിറ്റി ആന്റ് പൊളിറ്റിക്സ് ഇൻ ഇന്ത്യ(Language, Nationality and Politics in India) (1972)
  • (എഡിറ്റർ)"എ വേൾഡ് ടു വിൻ"(editor) " കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയെക്കുറിച്ചുള്ള പ്രബന്ധങ്ങൾ (1999)
  • എക്രോസ് ടൈം ആന്റ് കോൺറ്റിനെന്റ്സ് :എ ട്രൈബ്യൂട്ട് ടു വിക്ടർ കീർമാൻ (2003)

[തിരുത്തുക] അവലംബം

  1. http://www.hindu.com/holnus/000200804031422.htm
  2. http://news.indiainfo.com/2008/04/03/0804031704_karat_re-elected_cpi-m_general_secretary.html
  3. http://us.rediff.com/news/2005/apr/11cpm.htm
  4. http://www.ibnlive.com/news/karat-kaleidoscope-following-his-footsteps-from-kerala/62270-3-2.html
  5. http://www.nairs.in/bio_p.htm
  6. 6.0 6.1 "Prakash Karat". Communist Party of India (Marxist). http://www.cpim.org/bio/prakash_karat.htm, ശേഖരിച്ചത്: 2008-02-11. 
  7. "Prakash Karat elected CPI(M) general secretary". The Hindu. 2005-04-12. http://www.hindu.com/2005/04/12/stories/2005041210170100.htm, ശേഖരിച്ചത്: 2008-02-11. 
"http://ml.wikipedia.org/w/index.php?title=പ്രകാശ്_കാരാട്ട്&oldid=1181896" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ