പോൾ കെറസ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പോൾ കെറസ് | |
|---|---|
| മുഴുവൻ പേര് | Paul Keres |
| രാജ്യം | |
| ജനനം | 1916 ജനുവരി 7 Narva, Estonia |
| മരണം | 1975 ജൂൺ 5 (പ്രായം 59) Helsinki, Finland |
| സ്ഥാനം | Grandmaster |
| ഉയർന്ന റേറ്റിങ് | 2615 (July 1971) |
സോവിയറ്റ് അധീന എസ്റ്റോണിയയിൽ ജനിച്ച ചെസ് ഗ്രാൻഡ് മാസ്റ്റർ ആണ് പോൾ കെറസ് (ജനനം: ജനുവരി:7, 1916 –ജൂൺ 5, 1975) 1930 മുതൽ 1960 വരെയുള്ള കാലഘട്ടത്തിലെ ശക്തരായ കളിക്കാരിൽ ഒരാളായിരുന്നു പോൾ കെറസ്. ഒരിയ്ക്കൽ പോലും ലോകചാമ്പ്യൻ ആകാൻ കഴിഞ്ഞിട്ടില്ലെങ്കിലും 9 ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്താൻ കഴിഞ്ഞതിന്റെ ഖ്യാതി കെറസിനു മാത്രം അവകാശപ്പെട്ടതാണ്. ഞാൻ നിർഭാഗ്യവാനാണ് എന്റെ രാജ്യത്തെപ്പോലെ‘' എന്നാണ് ലോക കിരീടം ലഭിയ്ക്കാതിരുന്നതിനെക്കുറിച്ച് കെറസ് അഭിപ്രായപ്പെട്ടത് . ചെസ്സിലെ രാജകുമാരൻ എന്നു കെറസിനെ വിശേഷിപ്പിക്കപ്പെടുന്നുണ്ട്[1].
അവലംബം [തിരുത്തുക]
- ↑ David Hooper, Ken Whyld, Kenneth Whyld, The Oxford Companion to Chess, Oxford University Press 1992, page 198
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ പോൾ കെറസ് എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: