പോസ്റ്റ് കാർഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യയിൽ തപാൽ സമ്പ്രദായം നിലവിൽ വന്നതു മുതൽ പോസ്റ്റ് കാർഡുകളായിരുന്നു കത്തിടപാടിനുള്ള ഏറ്റവും ജനകീയവും ചെലവ് കുറഞ്ഞതുമായ ഉപകരണം. ഇ-മെയിൽ പോലുള്ള അത്യാധുനിക ആശയവിനിമയോപാധികളുള്ള ഇക്കാലത്ത് പോലും പോസ്റ്റ് കാർഡുകൾക്ക് അന്തസ്സ് നഷ്ടപ്പെട്ടിട്ടില്ല. പ്രധാനമായും പോസ്റ്റ് കാർഡുകൾ രണ്ട് തരത്തിൽ ലഭ്യമാകുന്നു. സാധാരണ പൊസ്റ്റ്കാർഡും മത്സര പോസ്റ്റ് കാർഡും. സാധാരണപോസ്റ്റ് കാർഡിന് മഞ്ഞകലർന്ന നിറമാണ്. മത്സര പോസ്റ്റ് കാർഡ് നീലനിറത്തിലും വില അല്പം കൂടുതലുമാണ്.