പോസിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

യുണിക്സുമായി താദാമ്യമുള്ള സോഫ്റ്റ്വെയറുകളില്‍ ഉപയോഗിക്കുന്നതിനായുള്ള ആപ്ലിക്കേഷന്‍ പ്രോഗ്രാമിങ്ങ് ഇന്റര്‍ഫേസുകള്‍ നിര്‍വചിക്കുന്നതിനായുള്ള ഐ.ഇ.ഇ.ഇ. മാനദണ്ഡകുടുബത്തിനെ മൊത്തത്തില്‍ പറയുന്ന പേരാണ്‌ പോസിക്സ് (POSIX, അതായത് "Portable Operating System Interface for Unix"[1]). ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിനും ഈ മാനദണ്ഡം ഉള്‍പ്പെടുത്താമെങ്കിലും യുണിക്സിന്റെ വകഭേദങ്ങളില്‍ ഉപയോഗിക്കപ്പെടുന്ന ഷെല്‍, യൂറ്റിലിറ്റികളുടെ ഇന്റര്‍ഫേസുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. IEEE Std 1003.1-1988 എന്നായിരുന്നു ഇതിന്റെ പൂര്‍വ്വകാല നാമം, സൂചിപ്പിക്കുന്നതുപോലെ തന്നെ 1988 ലാണ്‌ ഇത് പുറത്തിറങ്ങിയത്. പോസിക്സ് മാനദണ്ഡങ്ങളുടെ കൂട്ടത്തെ മുന്‍പ് IEEE 1003 എന്നായിരുന്നു സൂചിപ്പിച്ചിരുന്നത് ഇതിന്റെ അന്തര്‍ദേശീയ മാനദണ്ഡം ISO/IEC 9945 എന്നും. 1985 ന്റെ അടുത്ത് തുടങ്ങിയ പദ്ധതിയില്‍ നിന്നാണ്‌ ഇത് ഉരുതിരിഞ്ഞ് വന്നത്. IEEE-IX എന്ന് മുന്‍പ് അറിയപ്പെട്ട് ഇതിന്‌ ഓര്‍മ്മിക്കാന്‍ എളുപ്പമുള്ള ഒരു പേര് നിര്‍ദ്ദേശിക്കാനുള്ള ഐ.ഇ.ഇ.ഇ. യുടെ ആവശ്യപ്രകാരം റിച്ചാര്‍ഡ് സ്റ്റാള്‍മാനാണ്‌ പോസിക്സ് (POSIX) എന്ന പേര് നിര്‍ദ്ദേശിച്ചത്.[2]

[തിരുത്തുക] അവലംബം

  1. POSIX. Standards. IEEE.
  2. POSIX 1003.1 FAQ Version 1.12 (2006-02-02). ശേഖരിച്ചത് 2006-07-16.
"http://ml.wikipedia.org/wiki/%E0%B4%AA%E0%B5%8B%E0%B4%B8%E0%B4%BF%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം