പോൾ നീരാളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പോൾ നീരാളി
Oktopus-Orakel Paul mit Schuh.JPG
പോൾ നീരാളി ജർമ്മനിയുടെ കൊടി അടയാളമുള്ള ഷൂവിനരികെ, തന്നെ കൂട്ടിൽ
സ്പീഷിസ് Octopus vulgaris
ലിംഗം ആണ്‌
ജനനം ജനുവരി 2008
Weymouth, Dorset, ഇംഗ്ലണ്ട്, യു.കെ
മരണം ഒക്ടോബർ 26 2010 (പ്രായം 2)
പ്രശസ്തി Making predictions for the results of Germany's football matches
ഉടമ Sea Life Centres
Aquarium keeper: Oliver Walenciak

സാധാരണ നീരാളി കുടുംബത്തിൽപ്പെട്ട ഒരു നീരാളിയാണ്‌ പോൾ നീരാളി (ഇംഗ്ലീഷ്:Paul the Octopus or Paul Oktopus). ഫുട്ബോൾ മത്സരങ്ങളുടെ ഫലം പ്രവചിച്ചതിലൂടെ ഈ നീരാളി പ്രശസ്തനായി. പ്രത്യേകിച്ചും ജർമ്മനി കളിക്കുന്ന മത്സരങ്ങളുടെ ഫലം പ്രവചിക്കാനായിട്ടാണ്‌ ഇതിനെ ഉപയോഗിക്കുന്നത്. 2010 ലെ ഫുട്ബോൾ ലോകപ്പിലെ ജർമ്മനിയുടെ മത്സരങ്ങളുടെ ഫലങ്ങൾ കൃത്യമായി പ്രവചിക്കുക വഴി ഈ നീരാളി ശ്രദ്ധേയത നേടി.

2008 ജനുവരിയിലായിരുന്നു പോളിന്റെ ജനനം. 2010 ഒക്ടോബർ 26-ന് പോൾ നീരാളി കഥാവശേഷനായി.[1]ജർമ്മനിയിലെ ഒരു പ്രധാന ആകർഷണ കേന്ദ്രമായ സീ ലൈഫ് സെന്റേഴ്സ് എന്ന സ്ഥലത്തായിരുന്നു ഇതിനെ സൂക്ഷിച്ചിരുന്നത്.

പ്രവചനരീതി[തിരുത്തുക]

പ്രവചിക്കുന്ന സമയം നീരാളിയുടെ മുൻപിൽ രണ്ട് പെട്ടികൾ കൊണ്ടുവയ്ക്കും ഈ രണ്ട് പെട്ടികളിലും ഭക്ഷണം വച്ചിട്ടുണ്ടാകും. അതുപോലെ തന്നെ ഈ പെട്ടികളിൽ വരാൻപോകുന്ന ഫുട്ബോൾ മത്സരത്തിൽ കളിക്കുന്ന രണ്ട് രാഷ്ട്രങ്ങളുടേയും പതാകകളുടെ ചിത്രവും വെച്ചിരിക്കും. രണ്ട് പെട്ടികളിൽ ഏതിൽ നിന്നാണോ നീരാളി ഭക്ഷണം എടുക്കുന്നത് ആ ടീം വരാൻ പോകുന്ന മത്സരത്തിൽ വിജയിക്കും. ഇങ്ങിനെയാണ്‌ പോൾ പ്രവചനം നടത്തുന്നത്. 2008 ലെ യൂറോ കപ്പിൽ ജർമ്മനിയുടെ ആറ് മത്സരങ്ങളിൽ 4 എണ്ണവും, 2010 ലോകകപ്പിലെ ജർമ്മനിയുടെ എല്ലാ മത്സരങ്ങളും നീരാളി കൃത്യമായി പ്രവചിച്ചു. ജൂലൈ 11ന്‌ നടക്കുന്ന 2010 ലോകകപ്പിന്റെ ഫൈനലിൽ സ്പെയിൻ ഹോളണ്ടിനേ തോൽ‌പ്പിക്കുമെന്ന് പോൾ പ്രവചിച്ചു.[2]

ആദ്യകാല ജീവിതം[തിരുത്തുക]

ഇംഗ്ലണ്ടിലെ വെമൗത്തിലുള്ള കടൽ ജീവി കേന്ദ്രത്തിൽ വച്ച് 2008ലാണ് മുട്ടയിൽ നിന്ന് പോളിനെ വിരിയിച്ചെടുത്തത്‌. പിന്നീട് ജർമ്മനിയിലുള്ള ഒബർഹൗസെനിലെ കടൽ ജീവി കേന്ദ്രത്തിലെ ഒരു ടാങ്കിലേക്ക് മാറ്റി.[3] കുട്ടികൾക്കു വേണ്ടി കവിതകൾ എഴുതുന്ന ജർമ്മൻ‌കാരനായ ബൊയ് ലൊർസെന്റെ(Boy Lornsen) Der Tintenfisch Paul Oktopus എന്ന കൃതിയിൽ നിന്നുമാണ്‌ പോൾ എന്ന പേര്‌ തെരെഞ്ഞെടുത്തത്.[4][5]. ഒബർഹൗസെനിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ അദ്യകാലം മുതൽക്കുതന്നെ പോൾ സമർത്ഥനായിരുന്നു. സന്ദർശകർ ടാങ്കിനടുത്തേക്ക് വരുമ്പോൾ പോൾ അവരെ നോക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്‌. അപരിചിതമായ ഒരു സ്വഭാവ സവിശേഷതയാണിത്.[5]

ഇതുവരെ നടത്തിയ പ്രവചനങ്ങൾ[തിരുത്തുക]

ജർമ്മനിയുടെ മത്സരങ്ങൾ[തിരുത്തുക]

എതിർ ടീം മത്സരം സ്റ്റേജ് തിയതി പോൾ പ്രവചനം മത്സര ഫലം പ്രവചനം ശരിയായോ?
പോളണ്ട് യൂറോ 2008 ഗ്രൂപ്പ് ഘട്ടം 8 ജൂൺ 2008 ജർമ്മനി 2–0 ശരി
ക്രൊയേഷ്യ യൂറോ 2008 ഗ്രൂപ്പ് ഘട്ടം 12 ജൂൺ 2008 ജർമ്മനി[3][6] 1–2 തെറ്റ്
ഓസ്ട്രിയ യൂറോ 2008 ഗ്രൂപ്പ് ഘട്ടം 16 ജൂൺ 2008 ജർമ്മനി 1–0 ശരി
പോർച്ചുഗൽ യൂറോ 2008 ക്വാർട്ടർ ഫൈനൽ 19 ജൂൺ 2008 ജർമ്മനി 3–2 ശരി
തുർക്കി യൂറോ 2008 സെമി ഫൈനൽ 25 ജൂൺ 2008 ജർമ്മനി 3–2 ശരി
സ്പെയിൻ യൂറോ 2008 ഫൈനൽ 29 ജൂൺ 2008 ജർമ്മനി[3] 0–1 തെറ്റ്
ഓസ്ട്രേലിയ ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 13 ജൂൺ 2010 ജർമ്മനി[7] 4–0 ശരി
സെർബിയ ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 18 ജൂൺ 2010 സെർബിയ[7] 0–1 ശരി
ഘാന ലോകകപ്പ് 2010 ഗ്രൂപ്പ് ഘട്ടം 23 ജൂൺ 2010 ജർമ്മനി[7] 1–0 ശരി
ഇംഗ്ലണ്ട് ലോകകപ്പ് 2010 പ്രീ-ക്വാർട്ടർ ഫൈനൽ 27 ജൂൺ 2010 ജർമ്മനി[8] 4–1 ശരി
അർജ്ജന്റീന ലോകകപ്പ് 2010 ക്വാർട്ടർ ഫൈനൽ 3 ജൂലൈ 2010 ജർമ്മനി[9] 4–0 ശരി
സ്പെയിൻ ലോകകപ്പ് 2010 സെമി ഫൈനൽ 7 ജൂലൈ 2010 സ്പെയിൻ[10] 0–1 ശരി
ഉറുഗ്വേ ലോകകപ്പ് 2010 മൂന്നാം സ്ഥാനം 10 ജൂലൈ 2010 ജർമ്മനി [11] 3–2 ശരി

മറ്റ് മത്സരങ്ങൾ[തിരുത്തുക]

ടീം ടൂർണ്ണമെന്റ് ഘട്ടം തീയതി പോളിന്റെ പ്രവചനം മത്സര ഫലം പ്രവചനം ശരിയായോ?
നെതർലാന്റ് vs. സ്പെയിൻ 2010 ലോകകപ്പ് ഫൈനൽ 11 ജൂലൈ 2010 സ്പെയിൻ[12] 0-1 ശരി

അവലംബം[തിരുത്തുക]

  1. "ലോകകപ്പിലെ അത്ഭുത നീരാളി ചത്തു". മാതൃഭൂമി. 26 ഒക്ടോബർ 2010. ശേഖരിച്ചത് 26 ഒക്ടോബർ 2010. 
  2. Christenson, Marcus. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian, 9 July 2010.
  3. 3.0 3.1 3.2 "World Cup 2010: 10 things you didn't know about Paul the psychic octopus", The Telegraph, 7 July 2010, ശേഖരിച്ചത് 7 July 2010 
  4. Published in Das alte Schwein lebt immer noch: Boy Lornsens Tierleben, Schneekluth (1985), ISBN 978-3-7951-0941-7. Re-published in and eponymous of the anthology Der Tintenfisch Paul Oktopus. Gedichte für neugierige Kinder, 2009, Manfred Boje Verlag ISBN 978-3-414-82148-5
  5. 5.0 5.1 Silver, Dan (8 July 2010), Top 10 things you need to know about World Cup star Paul the Psychic Octopus, mirrorfootball.co.uk, ശേഖരിച്ചത് 9 July 2010 
  6. "Wie endet die Partie Deutschland - Kroatien?: Tier-Orakel sind sich uneins", Der Westen, 11 June 2008, ശേഖരിച്ചത് 9 July 2010 
  7. 7.0 7.1 7.2 World Cup Octopus: Paul's Predictions Stun Germany, Huffington Post, 24 Jun. 2010 03:50 
  8. 'Psychic' octopus predicts Germany victory over England, BBC News, 25 June 2010 
  9. Hyde, Thomas (7 July 2010), "Germany v Spain: Psychic octopus Paul unfazed by death threats, says keeper", The Daily Telegraph (UK), ശേഖരിച്ചത് 9 July 2010 
  10. Paul The Octopus Predicts Spain Will Beat Germany, The Globe and Mail, 7 July 2010, യഥാർത്ഥ സൈറ്റിൽ നിന്ന് 2010-07-09-നു ആർക്കൈവ് ചെയ്തത് 
  11. "Octopus predicts Germany third place in World Cup". BBC News. 9 July 2010. ശേഖരിച്ചത് 11 July 2010. 
  12. "Psychic octopus Paul predicts Spain to beat Holland in World Cup final", The Guardian (London), 9 July 2010 
"http://ml.wikipedia.org/w/index.php?title=പോൾ_നീരാളി&oldid=1989468" എന്ന താളിൽനിന്നു ശേഖരിച്ചത്