പൊള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൊള്ള
Anamirta Cocculus 04.jpg
പൊള്ളയുടെ ഇലകൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Ranunculales
കുടുംബം: Menispermaceae
ജനുസ്സ്: Anamirta
വർഗ്ഗം: A. cocculus
ശാസ്ത്രീയ നാമം
Anamirta cocculus
(L.) Wight & Arn., 1834
പര്യായങ്ങൾ

ദക്ഷിണേന്ത്യയിൽ മിക്ക ഇടങ്ങളിലും വളരുന്ന ഒരു ദുർബലകാണ്ഡസസ്യമാണ് പൊള്ള. ഇംഗ്ലീഷിൽ ഫിഷ്‌ബറി എന്ന പേരിൽ അറിയപ്പെടുന്നു. കല്ലുനെരന്ത, കരണ്ടക വള്ളി, നഞ്ചിൻ വള്ളി, വള്ളിനെരന്ത, ആനയമൃത് എന്നെല്ലാം പേരുകളുണ്ട്.

വിവരണം[തിരുത്തുക]

ഹൃദയാകാരത്തിലുള്ള ഇലകളാണ്. അണ്ഡാകൃതിയിലുള്ള ലഘുപത്രങ്ങൾ. കുലകളായി ഉണ്ടാകുന്ന പൂക്കൾക്ക് പച്ചകലർന്ന വെള്ളനിറമായിരിക്കും. ആൺപൂവും പെൺപൂവും പ്രത്യേകം ചെടികളിൽ ഉണ്ടാകുന്നു. ആറു ബാഹ്യദളങ്ങളും സംയുക്ത കേസരതന്ദുക്കളുമുള്ള പുക്കൾക്കു ദളങ്ങളില്ല. പെൺപൂവിൽ ഒൻപതു വന്ധ്യകേസരങ്ങൾ ഉണ്ടായിരിക്കും. ഊർധ്വവർത്തിയായ അണ്ഡാശയമാണ്.

ഉപയോഗം[തിരുത്തുക]

കയ്പ്പുരസമുള്ള ഇതിന്റെ കായുടെ ചാറ് നല്ല ഒരു കൃമിനാശിനിയാണ്. ചെള്ള്, പേൻ മുതലായവയെ നശിപ്പിക്കുവാനും, പഴക്കം ചെന്ന ത്വക്കുരോഗങ്ങളുടെ ചികിത്സയ്ക്കുമായി ഉപയോഗിക്കുന്നു.

വിഷശക്തി[തിരുത്തുക]

കന്നുകാലികൾ പൊള്ളയുടെ ഇലകൾ തിന്നുകഴിഞ്ഞാൽ ഒന്നു രണ്ട് മണിക്കൂറിനകംതന്നെ വിഷബാധ കാണും. കാലികളുടെ വായിൽനിന്ന് നുരയും പതയും ഒലിച്ചിറങ്ങും. അനിയന്ത്രിതമായി ശരീരം വിറയ്ക്കും. കണ്ണുചുവന്നു മറിയുക, കിടന്ന് കാലുംതലയും ഇട്ടടിക്കുക , ശ്വാസതടസ്സം ഉണ്ടാവുക എന്നിവ വിഷബാധയുടെ ലക്ഷണങ്ങളാണ്. അനാമിർട്ടിൻ എന്ന ആൽക്കലോയിഡിന്റെ കൂടിയ സാന്നിധ്യമാണ് ചെടിയെ വിഷമയമാക്കുന്നത്.[1]

അവലംബം[തിരുത്തുക]

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Anamirta Cocculus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'പൊള്ള' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
"http://ml.wikipedia.org/w/index.php?title=പൊള്ള&oldid=1762227" എന്ന താളിൽനിന്നു ശേഖരിച്ചത്