പൊരിപ്പുന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലോംഗൻ മരം
ഡിമോകാർപസ് ലോംഗൻ
ലോംഗൻ പഴം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
ഡി. ലോംഗൻ
Binomial name
ഡിമോകാർപ്പസ് ലോംഗൻ
Synonyms
  • Dimocarpus pupilla Moon [Invalid]
  • Dimocarpus undulatus Wight
  • Euphoria cinerea (Turcz.) Radlk.
  • Euphoria glabra Blume
  • Euphoria gracilis Radlk.
  • Euphoria leichhardtii Benth.
  • Euphoria leichhardtii var. hebepetala Benth.
  • Euphoria longan (Lour.) Steud. [Illegitimate]
  • Euphoria longana Lam.
  • Euphoria malaiensis (Griff.) Radlk.
  • Euphoria microcarpa Radlk.
  • Euphoria nephelioides Radlk.
  • Euphoria undulata Wall. [Invalid]
  • Euphoria verruculosa Salisb.
  • Nephelium glabrum (Blume) Cambess.
  • Nephelium longan (Lour.) Hook.
  • Nephelium longana Cambess.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

യൂഫോറിയ ലോംഗൻ Steud.


യൂഫോറിയ ലോംഗാനാ Lamk (1792)
നെഫെലിയം ലോംഗാനാ Cambess

തെക്കൻ ഏഷ്യയിലേയും തെക്കുകിഴക്കൻ ഏഷ്യയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങൾ അടങ്ങിയ ഇൻഡോ-മലയൻ ജൈവവ്യവസ്ഥയിൽ കാണപ്പെടുന്ന ഒരു ഫലവൃക്ഷമാണ് ലോംഗൻ (ഡിമോകാർപ്പസ് ലോംഗൻ).[1][2] (ശാസ്ത്രീയനാമം: Dimocarpus longan). ചോളപ്പൂവം, പൊരിപ്പൂവം, ചെമ്പുന്ന എന്നെല്ലാം അറിയപ്പെടുന്നു.

വിവരണം[തിരുത്തുക]

ലോംഗൻ മരം ആറേഴു മീറ്റർ വരെ ഉയരത്തിൽ വളരും. അതിശൈത്യത്തെ അതിന് അതിജീവിക്കാനാവില്ല. മണൽ നിറഞ്ഞ മണ്ണിൽ താപനില നാലര ഡിഗ്രി സെന്റിഗ്രേഡിൽ താഴെപ്പോകാത്ത കാലാവസ്ഥയിലാണ് അതിനു വളരാൻ കഴിയുന്നത്. ലീച്ചി മരം കായ്ക്കുന്ന അതേസമയമാണ് ലോഗാന്റേയും ഫലകാലം.

ലോംഗാൻ പഴത്തിന്റെ ഉൾഭാഗം

ലോംഗൻ (龍眼)—എന്ന പേരിന് "വ്യാളിയുടെ കണ്ണ്"(Dragon's Eye)[3]— എന്നാണർത്ഥം. തൊലി കളഞ്ഞ പഴം, വെളുത്ത് അർദ്ധസുതാര്യമായ മാസളഭാഗവും അതിനുള്ളിൽ കൃഷ്ണമണിപോലെ കാണപ്പെടുന്ന കുരുവും ചേർന്ന് നേത്രഗോളത്തെ അനുസ്മരിപ്പിക്കും എന്ന സൂചനയാണ് ആ പേരിൽ. കുരു ചെറുതും ഗോളാകൃതിയിൽ കറുപ്പു നിറമുള്ളതുമാണ്. നന്നായി പക്വമായ പഴത്തിന്റെ തൊലി, വിളവെടുത്തയുടനേ, കനം കുറഞ്ഞ് വഴക്കവും ഉറപ്പും ഉള്ളതായതിനാൽ പൊളിച്ചെടുക്കുക വളരെ എളുപ്പമാണ്. തൊലി ഈർപ്പമേറി കൂടുതൽ മൃദുവാകുമ്പോൾ പഴം കൈകാര്യം ചെയ്യുക ബുദ്ധിമുട്ടാവുന്നു. തൊലിയുടെ മൃദുത്വം വിളവെടുപ്പു സമയത്തെ പഴത്തിന്റെ പക്വാവസ്ഥയും, ചെടിയുടെ ഇനവും, കാലാവസ്ഥയും മറ്റും അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും.

രാഷ്ട്രാന്തര പ്രകൃതിസംരക്ഷണ സംഘടനയുടെ(IUCN) ചുവപ്പുപട്ടികയിൽ, ലോംഗൻ അതിജീവനഭീഷണിയോടടുത്തു നിൽക്കുന്ന സസ്യങ്ങൾക്കൊപ്പമാണ്.[4]

ഭക്ഷ്യോപയോഗം[തിരുത്തുക]

നല്ല ഇങ്ങളിൽ ഈ പഴം അതീവമധുരവും, രസപൂർണ്ണവുമാണ്. പഴമായി തിന്നുന്നതിനു പുറമേ, തെക്കുകിഴക്കേ ഏഷ്യൻ രാജ്യങ്ങളിൽ ഇത് സൂപ്പുകളിലും, ചെറുപലഹാരങ്ങളിലും, മധുരവസ്തുക്കളിലും, മധുരപ്പുളി(sweet & sour) വിഭവങ്ങളിലും ഉപയോഗിക്കുന്നു.

ഉണങ്ങിയ ലോംഗൻ പഴത്തിനു ചൈനീസ് ഭാഷയിൽ ഗൂയിയുവാൻ (桂圆|桂圆]]) എന്നറിയപ്പെടുന്നു. ചൈനീസ് പാചകത്തിൽ അത് ഭക്ഷണത്തിനൊടുവിൽ വിളമ്പുന്ന മധുരസൂപ്പുകളുടെ ചേരുവയാണ്. ചൈനയിലെ ആഹാരചികിത്സയും വൈദ്യവും അതിതെ വിരേചനൗഷധമായി കരുതുന്നു. ലോംഗൻ പഴത്തിന്റെ മാസളഭാഗം വെളുപ്പുനിറമാണെങ്കിലും ഉണങ്ങിയ പഴത്തിന്റെ നിറം തവിട്ടോ കറുപ്പോ ആണ്. ചൈനീസ് വൈദ്യം ലീച്ചിപ്പഴത്തെപ്പോലെ ഇതിനേയും ഉൾച്ചൂടു കൂട്ടുന്നതായി കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

  1. "Longan: Dragon Eye Fruit". Exotic Fruit For Health. 28 August 2011. Archived from the original on 2012-02-15. Retrieved 3 November 2011.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-11-15. Retrieved 2012-02-18.
  3. Tan, Terry (2007). Naturally speaking: Chinese recipes and home remedies. Singapore: Times. pp. 112. ISBN 9789812327178.
  4. World Conservation Monitoring Centre (1998). Dimocarpus longan. 2006 IUCN Red List of Threatened Species. IUCN 2006. Retrieved on 9 May 2006.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=പൊരിപ്പുന്ന&oldid=3929636" എന്ന താളിൽനിന്ന് ശേഖരിച്ചത്