പൊങ്ങല്ല്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Putranjivaceae | |
|---|---|
| Putranjiva roxburghii | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Eudicots |
| നിര: | Malpighiales |
| കുടുംബം: | Putranjivaceae |
| Genera | |
മഴ കൂടുതലായി ലഭിക്കുന്ന സ്ഥലങ്ങളിൽ വളരുന്ന ഒരു നിത്യഹരിത ഔഷധസസ്യമാണ് പൊങ്ങല്യം. പൊങ്ങലം എന്നും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Drypetes roxburghii എന്നാണ്. ഗർഭരക്ഷയ്ക്ക് ഉപയോഗിക്കുന്നതിനാൽ പുത്രൻജീവ എന്നും അറിയപ്പെടുന്ന ഒരു ഔഷധസസ്യമാണിത്.ഇന്ത്യയിലുടനീളം കാണപ്പെടുന്ന പൊങ്ങല്ല്യം സംസ്കൃതത്തിൽ പുത്രഞ്ജീവ, ഗർഭകര, കുമാരജീവ എന്നു വിളിക്കപ്പെടുന്നു. ഇംഗ്ലീഷിൽ ലക്കി ബീൻ ട്രീ (Lucky Bean Tree) എന്നും പൊങ്ങല്ല്യം അറിയപ്പെടുന്നു.
ഉള്ളടക്കം |
[തിരുത്തുക] ഘടന
12 മീറ്റർ ഉയരത്തിൽ വളരുന്ന നിത്യഹരിത മരമാണ്. ആൺപൂക്കളും പെൺപൂക്കളും വേറെ വേറെ മരങ്ങളിലാണ് ഉണ്ടാവുന്നത്.
[തിരുത്തുക] രസാദി ഗുണങ്ങൾ
- രസം : മധുരം
- ഗുണം : ഗുരു
- വീര്യം : ശീതം
- വിപാകം : മധുരം
[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ
ഇല, വിത്ത്
[തിരുത്തുക] ഔഷധ ഗുണം
ഗർഭത്തെ നിലനിർത്താനും രക്ഷിക്കാനും നല്ലതാണ്. ശുക്ലവർദ്ധകമാണ്.
[തിരുത്തുക] അവലംബം
- ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
- ഇന്ത്യയിലെ പൂക്കൾ [1]