പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പൈറേറ്റ്സ് ഓഫ് ദ കരീബിയൻ II:
ഡെഡ് മാൻസ് ചെസ്റ്റ്
സംവിധാനം Gore Verbinski
നിർമ്മാണം Jerry Bruckheimer
രചന Characters:
Ted Elliott
Terry Rossio
Stuart Beattie
Jay Wolpert
Screenplay:
Ted Elliott
Terry Rossio
അഭിനേതാക്കൾ Johnny Depp
Orlando Bloom
Keira Knightley
Bill Nighy
Stellan Skarsgård
Naomie Harris
Jack Davenport
Tom Hollander
സംഗീതം Hans Zimmer
ഛായാഗ്രഹണം Dariusz Wolski
ചിത്രസംയോജനം Stephen E. Rivkin
Craig Wood
വിതരണം Walt Disney Pictures
Buena Vista Pictures
റിലീസിങ് തീയതി 2006 ജൂലൈ 7 (2006-07-07)
സമയദൈർഘ്യം 150 min.
രാജ്യം അമേരിക്ക
ഭാഷ ഇംഗ്ലീഷ്
ബോക്സ് ഓഫീസ് $1,066,200,651

പൈറേറ്റ്സ് ഓഫ് ദ കരീബിയൻ: ഡെഡ് മാൻസ് ചെസ്റ്റ് 2006-ൽ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയൻ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ഗോർ വെർബിൻസ്‌കി സം‌വിധാനവും ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവർ തിരക്കഥാ രചനയും നിർവഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മർ ആണ് നിർമാതാവ്. നാല് ഓസ്കർ നാമനിർദ്ദേശങ്ങൾ ലഭിച്ച ചിത്രം മികച്ച വിഷ്വൽ എഫക്ട്സിനുള്ള ഓസ്കർ നേടുകയും ചെയ്തു.

[തിരുത്തുക] ഇതിവൃത്തം

ഒന്നാം സിനിമ അവസാനിക്കുന്നിടത്തുനിന്നാണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഡേവി ജോൺസുമായുള്ള കടബാദ്ധ്യത തീർക്കാൻ സമയമായെന്ന് ക്യാപ്റ്റൻ ജാക്ക് സ്പാരോ മനസ്സിലാക്കുന്നു. സ്പാരോയെ മരണശിക്ഷയിൽ നിന്നും രക്ഷപ്പെടുത്തിയതിന് വിൽ ടേണറും എലിസബത്ത് സ്വാനും പിടിക്കപ്പെടുന്നു.ഡേവി ജോൺസിനെ നിയന്ത്രിച്ച് അതു വഴി കടലിലെ വ്യാപാരം നിയന്ത്രിക്കണമെന്ന ലക്ഷ്യവുമായി ഈസ്റ്റ് ഇന്ത്യാ കമ്പനിയും രംഗത്തുണ്ട്.

[തിരുത്തുക] സ്വീകരണം

2005-ൽ ഈ ചിത്രവും പരമ്പരയിലെ മൂന്നാം ചിത്രവും തുടർച്ചയായാണ് ചിത്രീകരിക്കപ്പെട്ടത്. ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളിൽ ജൂലൈ 6, 2006-നും, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളിൽ ജൂലൈ 7, 2006-നും പുറത്തിറങ്ങി. നിരൂപകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്നാൽ ബോക്സ് ഓഫീസിൽ വൻ വിജയമാണ് ചിത്രം നേടിയത്. ടൈറ്റാനിക്, ദ ലോർഡ് ഓഫ് ദ റിങ്സ്: ദ റിട്ടേൺ ഓഫ് ദ കിങ് എന്നിവക്ക് ശേഷം ലോകവ്യാപകമായി 100 കോടി ഡോളർ നേടുന്ന ആദ്യ ചിത്രമായി ഇത്.

സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ