പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ II: ഡെഡ് മാന്‍സ് ചെസ്റ്റ് |
|
|---|---|
| സംവിധാനം | Gore Verbinski |
| നിര്‍മ്മാണം | Jerry Bruckheimer |
| കഥ | Characters: Ted Elliott Terry Rossio Stuart Beattie Jay Wolpert Screenplay: Ted Elliott Terry Rossio |
| അഭിനേതാക്കള്‍ | Johnny Depp Orlando Bloom Keira Knightley Bill Nighy Stellan Skarsgård Naomie Harris Jack Davenport Tom Hollander |
| സംഗീതം | Hans Zimmer |
| ഛായാഗ്രഹണം | Dariusz Wolski |
| എഡിറ്റിംഗ് | Stephen E. Rivkin Craig Wood |
| വിതരണം | Walt Disney Pictures Buena Vista Pictures |
| പ്രദര്‍ശനതീയതി | July 7, 2006 |
| സമയദൈര്‍ഘ്യം | 150 min. |
| രാജ്യം | United States |
| ഭാഷ | English |
| ആകെ വരുമാനം | $1,066,200,651 |
| മുന്‍ഗാമി | പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ദ കഴ്സ് ഓഫ് ദ ബ്ലാക്ക് പേള്‍ |
| പിന്‍ഗാമി | പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: അറ്റ് വേള്‍ഡ്സ് എന്‍ഡ് |
| Allmovie profile | |
| IMDb profile | |
പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍: ഡെഡ് മാന്‍സ് ചെസ്റ്റ് 2006-ല്‍ പുറത്തിറങ്ങിയ ഒരു ഹോളിവുഡ് ചലച്ചിത്രമാണ്. പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമാണിത്. ഗോര്‍ വെര്‍ബിന്‍സ്‌കി സംവിധാനവും ടെഡ് എലിയട്ട്, ടെറി റൊസായിയോ എന്നിവര്‍ തിരക്കഥാ രചനയും നിര്‍വഹിച്ചിരിക്കുന്നു. ജെറി ബ്രക്ക്‌ഹെയ്മര്‍ ആണ് നിര്‍മാതാവ്. നാല് ഓസ്കര്‍ നാമനിര്‍ദ്ദേശങ്ങള്‍ ലഭിച്ച ചിത്രം മികച്ച വിഷ്വല്‍ എഫക്ട്സിനുള്ള ഓസ്കര്‍ നേടുകയും ചെയ്തു.
ഒന്നാം സിനിമ അവസാനിക്കുന്നിടത്തുനിന്നാണ് ഈ സിനിമയുടെ കഥ ആരംഭിക്കുന്നത്. ഡേവി ജോണ്‍സുമായുള്ള കടബാദ്ധ്യത തീര്‍ക്കാന്‍ സമയമായെന്ന് ക്യാപ്റ്റന്‍ ജാക്ക് സ്പാരോ മനസിലാക്കുന്നു. സ്പാരോയെ മരണശിക്ഷയില്‍ നിന്നും രക്ഷപ്പെടുത്തിയതിന് വില്‍ ടേണറും എലിസബത്ത് സ്വാനും പിടിക്കപ്പെടുന്നു.
2005-ല്‍ ഈ ചിത്രവും പരമ്പരയിലെ മൂന്നാം ചിത്രവും തുടര്‍ച്ചയായാണ് ചിത്രീകരിക്കപ്പെട്ടത്. ഓസ്ട്രേലിയ, യുണൈറ്റഡ് കിങ്ഡം എന്നിവിടങ്ങളില്‍ ജൂലൈ 6, 2006-നും, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ എന്നിവിടങ്ങളില്‍ ജൂലൈ 7, 2006-നും പുറത്തിറങ്ങി. നിരൂപകരില്‍ നിന്നും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. എന്നാല്‍ ബോക്സ് ഓഫീസില്‍ വന്‍ വിജയമാണ് ചിത്രം നേടിയത്. ടൈറ്റാനിക്, ദ ലോര്‍ഡ് ഓഫ് ദ റിങ്സ്: ദ റിട്ടേണ്‍ ഓഫ് ദ കിങ് എന്നിവക്ക് ശേഷം ലോകവ്യാപകമായി 100 കോടി ഡോളര്‍ നേടുന്ന ആദ്യ ചിത്രമായി ഇത്.