പേര്‍ഷ്യന്‍ സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പേര്‍ഷ്യന്‍ സാമ്രാജ്യചരിത്രം |
|---|
| പേര്‍ഷ്യന്‍ ചക്രവര്‍ത്തിമാര്‍ · പേര്‍ഷ്യന്‍ രാജാക്കന്മാര്‍ |
| ആധുനികകാലത്തിനു-മുമ്പ് |
|
ഇസ്ലാമിക അധിനിവേശത്തിനു മുമ്പ്
|
|
ആധുനികകാലം
|
അസ്സീറിയയെ തകര്‍ത്തുകൊണ്ടു് നിലവില്‍ വന്ന ആര്യസാമ്രാജ്യമാണ് പേര്‍ഷ്യന്‍ സാമ്രാജ്യം. ക്രി മു രണ്ടാം സഹസ്രാബ്ദത്തില്‍ മദ്ധ്യേഷ്യയില്‍നിന്നു് മെസപ്പെട്ടോമിയയിലേയ്ക്കു് കുടിയേറിയവരുടെ പിന്‍മുറക്കാരാണു് പേര്‍ഷ്യക്കാര്‍.പേര്‍ഷ്യയാണു് ഇറാന്‍ ആയതു്. പേര്‍ഷ്യന്‍ ഭാഷയില്‍ ആര്യാണ എന്നാല്‍ ഭൂമി.
[തിരുത്തുക] അഖമെനീദ് വംശം
അഖമെനീദ് വംശസ്ഥാപകനായ ഹഖ്മനീഷിന്റെ (ക്രി മു 700-ക്രി മു 675)കാലത്തു് പേര്‍ഷ്യയുടെ ചരിത്രമാരംഭിച്ചു.തെസ്പീസ് (ക്രി മു 675- ക്രി മു 640),സൈറസ് ൧ (ക്രി മു 640-ക്രി മു 600)എന്നിവരുടെ വാഴ്ചയിലൂടെ വളര്‍ന്ന പേര്‍ഷ്യ സൈറസ് ൨ (മഹാനായ സൈറസ് ) ക്രി മു 559-ക്രി മു 529ന്റെ കാലത്തു് മേദ്യയും പേര്‍ഷ്യയെയും ഒന്നുചേര്‍ന്ന സാമ്രാജ്യമായി. ക്രി മു 539-ല്‍ ബാബിലോണ്‍ കീഴടക്കിക്കൊണ്ടു് ബാബിലോണിന്റെ തുടര്‍ച്ചയായി പേര്‍ഷ്യാസാമ്രാജ്യം മാറി. 200 വര്‍ഷം ഈ പേര്‍ഷ്യാസാമ്രാജ്യം പ്രതാപത്തോടെ നലനിന്നു.
[തിരുത്തുക] അര്‍സസീഡ് വംശം
ക്രി മു 247മുതല്‍ ക്രി.പി 227വരെ അര്‍സസീഡ് വംശരാജാക്കന്‍മാരുടെകാലം.
[തിരുത്തുക] സസ്സനീഡ് വംശം
ക്രി.പി 208 മുതല്‍ ക്രി.പി. 651 വരെ സസ്സനീഡ് വംശരാജാക്കന്‍മാരുടെകാലം.
സസ്സനീഡ് വംശത്തിലെ ഷപ്പൂര്‍ ൧ (ക്രി.പി.241-272) ഷപ്പൂര്‍ ൨ (309-379) വറാഹ്റന്‍ ൫ (420-439) ഖുസ്റാ ൧ (531-579) ഖുസ്റാ ൨ (590-628) എന്നീ രാജാക്കന്‍മാര്‍ അതിക്രൂരന്മാരായിരുന്നു.

