പേപ്പർ മൾബെറി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Paper Mulberry | |
|---|---|
| പേപ്പർ മൾബെറി കായകൾ | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| (unranked): | Angiosperms |
| (unranked): | Eudicots |
| (unranked): | Rosids |
| നിര: | Rosales |
| കുടുംബം: | Moraceae |
| Tribe: | Moreae |
| ജനുസ്സ്: | Broussonetia |
| വർഗ്ഗം: | B. papyrifera |
| ശാസ്ത്രീയ നാമം | |
| Broussonetia papyrifera (L.) Vent. |
|
| പര്യായങ്ങൾ | |
|
|
|
15 മീറ്റർ വരെ ഉയരം വയ്ക്കുന്ന, കിഴക്കനേഷ്യൻ വംശജനായ ഒരു മരമാണ് പേപ്പർ മൾബെറി.(ശാസ്ത്രീയനാമം: Broussonetia papyrifera). ഒറേ ശാഖയിൽത്തന്നെ വ്യത്യസ്തരൂപത്തിലുള്ള ഇലകൾ കാണാറുണ്ട്. കടലാസ് പൾപ്പിനുപറ്റിയതടിയായതു കൊണ്ട് പരീക്ഷണാർത്ഥം ഇന്ത്യയിൽ കൊണ്ടുവന്നതാണ്. ഹിമാലയത്തിൽ വന്യസസ്യമായി കാണാം. കേരളത്തിൽ ചില പരീക്ഷണതോട്ടങ്ങൾ ഉണ്ട്. കന്നുകാലികളും കാട്ടുമൃഗങ്ങളും തിന്നുനശിപ്പിക്കുന്നതിനാൽ കേരളത്തിൽ ഇത് വിജയിച്ചിട്ടില്ല. നിറയെ ശാഖകളുണ്ടാവും. ഇലപൊഴിക്കുന്ന മരമാണ്. കാറ്റിൽ ഒടിഞ്ഞൂവീഴാവുന്നത്ര ബലമേ തടിയ്ക്കുള്ളൂ. നല്ല മധുരമുള്ള പഴങ്ങൾ തിന്നാൻ പറ്റുന്നതാണ്. പലയിടത്തും ഇതിനെയൊരു അധിനിവേശസസ്യമായാണ് കണക്കാക്കുന്നത്[1]. നല്ല ഗുണമേന്മയുള്ള പേപ്പർ ഉണ്ടാക്കാൻ ഉപയോഗിക്കുന്നു[2].
അവലംബം [തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിസ്പീഷിസിൽ 'പേപ്പർ മൾബെറി' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
വിക്കിമീഡിയ കോമൺസിലെ Broussonetia papyrifera എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: