പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം
| പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം | |
|---|---|
| സ്ഥാനം | തിരുവനന്തപുരം, ഇന്ത്യ |
| അടുത്തുള്ള പട്ടണം | തിരുവനന്തപുരം |
| പ്രദേശം | 53 km² |
| സ്ഥാപിതമായത് | 1983 |
കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ള കരമനായാറിൽ സ്ഥിതി ചെയ്യുന്ന പെപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.
1983 ലാണ് പെപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായത്. ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലൊട് റിസർവിന്റേയും (24 ചതുരശ്ര കിലോമീറ്റർs ([.3 ച മൈ)), കൊട്ടൂർ റിസർവിന്റെയും (29 ചതുരശ്ര കിലോമീറ്റർs ([[ ച മൈ)) വനഭാഗങ്ങൾ ഉൾപ്പെടുന്നു.
ഉള്ളടക്കം |
എത്തിച്ചേരാൻ [തിരുത്തുക]
പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മി. വടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരം- പൊന്മുടി റോഡിലാണ്.
വിവരണം [തിരുത്തുക]
ഈ മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്. മലനിരകൾ 100 metres ([[C ft) മുതൽ 1,717 metres ([ ft) ഉയരമുണ്ട്. ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്. കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 millimetres ([[ in) ആണ്. ഈ പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.
വന്യമൃഗങ്ങൾ [തിരുത്തുക]
ഈ സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്. ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവ, ആന, മാൻ, വരയാട് എന്നിവയാണ്.
വിനോദസഞ്ചാരം [തിരുത്തുക]
ഇവിടുത്തേക്ക് എത്തി ച്ചേരാനായി
- അടുത്ത റെയിൽവേ സ്റ്റേഷൻ - തിരുവനന്തപുരം.
- അടുത്ത വിമാനത്താവളം - തിരുവനന്തപുരം
എന്നിവടങ്ങളിൽ നിന്ന് 44 kilometres ([[ mi) ദൂരമുണ്ട്.
- സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ.