പേക്കുമ്മട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പേക്കുമ്മട്ടി
Citrullus colocynthis from Koehler's Medicinal-Plants (1887)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Cucurbitales
കുടുംബം: Cucurbitaceae
ജനുസ്സ്: Citrullus
വർഗ്ഗം: C. colocynthis
ശാസ്ത്രീയ നാമം
Citrullus colocynthis
(L.) Schrad.

ഒരു വിരേചന - വിഷഹര ഔഷധമാണ് ആട്ടക്കായ് എന്നറിയപ്പെടുന്ന പേക്കുമ്മട്ടി. ശാസ്തീയ നാമം: Citrullus colocynthis (L) Kuntze. ഇംഗ്ലീഷിൽ Colosynth, Bitter Cucumber plant എന്നൊക്കെ പേരുകളുണ്ട്. സം സ്കൃതത്തിൽ ഇന്ദ്രവാരുണി, ഇന്ദ്രാഹ്വാ, മൃഗാദനി, ഗവാദനം, ക്ഷുദ്രഫലഃ, ഗവാക്ഷി, ചിത്രഫല എന്നൊക്കെ വിളിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] വിവിധയിനങ്ങൾ

ഇന്ദ്രവാരുണി രണ്ടുതരമുണ്ട്.മഹേന്ദ്രവാരുണി (Trichosanthes palmata), ചെറിയ ഇന്ദ്രവാരുണി. ചെറിയ ഇന്ദ്രവാരുണിയെയാണ് ഇവിടെ പറയുന്നത്

[തിരുത്തുക] രൂപവിവരണം

നിലത്തു പടരുന്ന ഏക വർഷിസസ്യമാണ്. തണ്ടു നിറയെ രോമങ്ങളാണ്. വിത്തുകൾക്ക് ഇളം തവിട്ടു നിറമാണ്.

[തിരുത്തുക] രസാദി ഗുണങ്ങൾ

  • രസം  : തിക്തം, കടു
  • ഗുണം  : രൂക്ഷം, തീക്ഷ്ണം
  • വീര്യം : ഉഷ്ണം
  • വിപാകം  : കടു

[തിരുത്തുക] ഔഷധയോഗ്യമായ ഭാഗങ്ങൾ

വേര്, സമൂലം, ഫലമജ്ജ

[തിരുത്തുക] ഔഷധ ഗുണം

മഹോദരം, വൃണം, കഫ രോഗങ്ങൾ ഇവയെ ശമിപ്പിക്കുന്നു.

[തിരുത്തുക] അവലംബം

  • ഔഷധസസ്യങ്ങൾ-2, ഡോ.നേശമണി- കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
"http://ml.wikipedia.org/w/index.php?title=പേക്കുമ്മട്ടി&oldid=1165330" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ