പെരുവണ്ണാമൂഴി
| പെരുവണ്ണാമൂഴി | |||
|
|
|||
| രാജ്യം | |||
| സംസ്ഥാനം | കേരളം | ||
| ജില്ല(കൾ) | കോഴിക്കോട് | ||
| ഏറ്റവും അടുത്ത നഗരം | കോഴിക്കോട് | ||
| സമയമേഖല | IST (UTC+5:30) | ||
| വിസ്തീർണ്ണം • തീരം |
• 0 കി.മീ. (0 മൈ.) |
||
| കാലാവസ്ഥ താപനില • വേനൽ • ശൈത്യം |
Tropical monsoon (Köppen) • 35 °C (95 °F) • 18 °C (64 °F) |
||
|
കോഡുകൾ
|
|||
സ്ഥാനം: 11°35′0″N 75°49′0″E / 11.58333°N 75.81667°E
കോഴിക്കോട് ജില്ലയിലെ ഒരു ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് പെരുവണ്ണാമൂഴി. കോഴിക്കോട് നഗരത്തിൽനിന്നും 55 കി.മി. വടക്കുകിഴക്കായാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ജില്ലയിലെ ഒരു പ്രമുഖ വിനോദസഞ്ചാരകേന്ദ്രം കൂടിയാണ് ഈ പ്രദേശം. മലബാർ വന്യജീവി സങ്കേതത്തിൽ പെരുവണ്ണാമൂഴിയിലെ ഏതാനും വനമേഖലയും ഉൾപ്പെടുന്നുണ്ട്.
ഉള്ളടക്കം |
വിനോദസഞ്ചാരം [തിരുത്തുക]
പെരുവണ്ണാമുഴി അണക്കെട്ട് പെരുവണ്ണാമൂഴിയിലാണു സ്ഥിതി ചെയ്യുന്നത്. അണക്കെട്ടിന്റെ റിസർവോയറിൽ ബോട്ടിങ്ങിനുള്ള സൗകര്യവും, സ്വാതന്ത്ര്യസമരസേനാനികളുടെ ഓർമ്മക്കായ് നിർമ്മിച്ച സ്മാരക തോട്ടം എന്ന പേരിലുള്ള പൂന്തോട്ടവും മുതലവളർത്തു കേന്ദ്രവുമാണു പെരുവണ്ണാമൂഴിയുടെ പ്രധാന ആകർഷണങ്ങൾ.
സുഗന്ധവിള ഗവേഷണകേന്ദ്രം [തിരുത്തുക]
ദേശീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിന്റെ (IISR) ഒരു വിഭാഗവും അതിനോടനുബന്ധിച്ചുള്ള പരീക്ഷണതോട്ടവും പെരുവണ്ണാമൂഴിയിൽ സ്ഥിതി ചെയ്യുന്നു.
മുതലവളർത്തു കേന്ദ്രം [തിരുത്തുക]
സർക്കാർ മുതലവളർത്തു കേന്ദ്രം പെരുവണ്ണാമൂഴിയിലാണ്. 1977 ജൂലൈ 1-നാണ് ഇതു സ്ഥാപിതമായത്. മഗ്ഗർ ഇനത്തിൽപ്പെട്ട മുതലകളാണ് ഇവിടെയുള്ളത്. മുതലകൾക്കു പുറമെ സമീപപ്രദേശങ്ങളിൽ നിന്നു പിടിക്കുന്ന പാമ്പുകൾ അപൂർവയിനം പക്ഷികൾ എന്നിവയെയും ഇവിടെ താത്കാലികമായി സൂക്ഷിക്കാറുണ്ട്.
എത്തിച്ചേരുവാൻ [തിരുത്തുക]
നഗരത്തിൽനിന്നും പെരുവണ്ണാമൂഴിയിലേക്ക് ബസ്സുകൾ ലഭ്യമാണ്. പേരാമ്പ്രയിൽ നിന്നും പെരുവണ്ണാമൂഴി അണക്കെട്ടിലേക്കും ബസ്സുകൾ ലഭ്യമാണ്.
ഇതും കാണുക [തിരുത്തുക]
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
|
|||||||||||||||||||||
|
|||||