പെരിസാദ് സൊറാബിയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പെരിസാദ് സൊറാബിയൻ
Perizaad Zorabian.jpg
പെരിസാദ് സൊറാബിയൻ
ജനനം പെരിസാദ് സൊറാബിയൻ
ജീവിത പങ്കാളി(കൾ) ബൊമൻ റുസ്തം ഇറാനി

ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടിയാണ് പെരിസാദ് സൊറാബിയൻ (ജനനം: ഒക്ടോബർ 23 1973).

ജീവചരിത്രം[തിരുത്തുക]

പെരിസാദ് സൊറാബിയൻ തന്റെ വിദ്യാഭ്യാസം പൂർത്തീകരിച്ചത് ന്യൂ യോർക്കിലാണ്. ബിസിനസ്സ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തന്റെ പഠനത്തിനു ശേഷം ഇന്ത്യയിലേക്ക് മടങ്ങി വന്ന പെരിസാദ് തന്റെ പിതാവിനെ വ്യവസായത്തിൽ സഹായിച്ചു.

അഭിനയ ജീവിതം[തിരുത്തുക]

ആദ്യ കാലങ്ങളിൽ ചില മോഡലിംഗിനു ശേഷം ക്ലിയറസിൽ എന്ന കമ്പനിയുടെ പരസ്യ ചിത്രത്തിൽ അഭിനയിച്ചു. പിന്നീടും ചില പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചു. 1997 ൽ ലക്കി അലി സംഗീത സംവിധാനം ചെയ്ത ഒരു സംഗീത ആൽബത്തിൽ അഭിനയിച്ചു.

ആദ്യ ബോളിവുഡ് ചിത്രം 2001 ൽ നാഗേഷ് കുകുനൂർ സംവിധാനം ചെയ്ത ബോളിവുഡ് കാളിംഗ് എന്ന ചിത്രമാണ്. 2003 ലെ ജോഗ്ഗേഴ്സ് പാർക്ക് എന്ന ചിത്രത്തിലെ കഥാപാത്രം ശ്രദ്ധേയമായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

പെരിസാദ് വിവാഹം ചെയ്തിരിക്കുന്നത് ബിസ്സിനസ്സുകാരനായ ബൊമൻ ഇറാനിയെയാണ്. പെരിസാദ് സ്വന്തമായി ഇരു റെസ്റ്റോറന്റ് മുംബൈയിൽ നടത്തുന്നുണ്ട്.

References[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പെരിസാദ്_സൊറാബിയൻ&oldid=1765888" എന്ന താളിൽനിന്നു ശേഖരിച്ചത്