പെന്തെക്കോസ്ത് മിഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1923-ൽ പാസ്റ്റർ പോൾ സിലോണിലെ (ഇപ്പോഴത്തെ ശ്രീലങ്ക) കൊളംബോയിൽ സ്ഥാപിച്ച ക്രിസ്തീയ സഭയാണ്‌ "ദി പെന്തെക്കോസ്ത് മിഷൻ". സിലോണിൽ സ്ഥാപിതമായതിനാൽ "സിലോൺ പെന്തെക്കോസ്ത്" എന്നും ഈ വിഭാഗം പെന്തെക്കോസ്ത് ക്രൈസ്തവർ കേരളത്തിൽ പലയിടത്തും അറിയപ്പെടുന്നു. ഈ സഭയുടെ പ്രധാന കേന്ദ്രം ഇപ്പോൾ ഇന്ത്യയിലെ ചെന്നൈയിലാണ്. ഇന്ത്യക്കു പുറത്ത് മിക്ക രാജ്യങ്ങളിലും ഈ സഭ "ന്യൂ ടെസ്റ്റമെന്റ് ചർച്ച്" എന്ന് അറിയപ്പെടുന്നു.

വിശ്വാസികൾ[തിരുത്തുക]

ഈ സഭയ്ക്കു ഇപ്പൊൾ ലോകമൊട്ടാകെ 70 ലക്ഷത്തോളം വിശ്വാസികൾ ഉണ്ട്.[അവലംബം ആവശ്യമാണ്] ഈ സഭ ശ്രീലങ്ക, ഇന്ത്യ, നേപ്പാൾ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കൊങ്, ഓസ്ട്രേലിയ, ന്യൂസിലാന്ഡ്, കാനഡ, അമേരിക്ക, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ നാടുകൾ എന്നിവിടങ്ങളിൽ വ്യാപിച്ചുകൊണ്ടിരിക്കുന്നു.[അവലംബം ആവശ്യമാണ്]

കേരളത്തിൽ[തിരുത്തുക]

ഈ സഭയുടെ കേരളത്തിലെ പ്രധാന കേന്ദ്രം കൊട്ടാരക്കരയിൽ ആണ്.

External Links[തിരുത്തുക]


"http://ml.wikipedia.org/w/index.php?title=പെന്തെക്കോസ്ത്_മിഷൻ&oldid=1692105" എന്ന താളിൽനിന്നു ശേഖരിച്ചത്