പെണ്ണെഴുത്തു്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെണ്ണെഴുത്ത് എന്നത് സ്ത്രീ സാഹിത്യകാരന്മാർ തങ്ങളുടെ രചനകൾ സ്ത്രീ-കേന്ദ്രീകൃത പദാവലികളിലൂടെ തന്റെ അനുഭവങ്ങളേയും ബോധത്തേയും ആധാരമാക്കി പ്രകടിപ്പിക്കുന്ന സാഹിത്യരൂപങ്ങളെ വിശേഷിപ്പിക്കാൻ 1990-കളിൽ തുടങ്ങി മലയാളസാഹിത്യസാസ്കാരികരംഗങ്ങളിൽ ഉപയോഗിക്കപ്പെടുന്ന വാക്കാണ്.[1]. സാറാ ജോസഫിന്റെ കൃതികളിലെ ഭാഷയേയും ബിംബങ്ങളെ അടിസ്ഥാനമാക്കി സച്ചിദാനന്ദനാണ് ഈ പദം മലയാളത്തിൽ ആദ്യമായി ഉപയോഗിച്ചത്[2]. ഫ്രഞ്ച് ഫെമിനിസ്റ്റായ ഹെലൻ സിക്സു ആവിഷ്കരിച്ച എക്റിച്ചർ ഫെമിനിൻ (Écriture féminine) എന്ന "പുരുഷ കേന്ദ്രീകൃത വാക്യഘടനകളിൽ നിന്നു വിഭിന്നമായി സ്ത്രീ-കേന്ദ്രീകൃത വാക്യരചനകളിലൂടെ സ്ത്രീ സ്വത്വത്തെ പ്രകടിപ്പിക്കുന്ന" ആശയത്തിനു തുല്യമായ പ്രയോഗമാണ് പെണ്ണെഴുത്ത്.[3] മലയാളസാംസ്കാരികരംഗത്ത് വിവാദങ്ങൾക്കു വഴി തെളിച്ച ഒരാശയമായി അതു മാറി.

പെണ്ണെഴുത്ത് എന്ന വാക്കിന്റെ ഉത്ഭവം[തിരുത്തുക]

സാറാ ജോസഫിന്റെ പാപത്തറ എന്ന ചെറുകഥാസമാഹാരത്തിനെഴുതിയ ആമുഖത്തിൽ സച്ചിദാനന്ദനാണ് "പെണ്ണെഴുത്ത്" എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. [4] രചയിതാവ് സ്ത്രീസ്വത്വരൂപങ്ങളിലൂടെ എഴുത്തിനെ ഫെമിനിസ്റ്റ് ധാരണയായി ചിത്രീകരിക്കുന്നതിനെയാണ് സച്ചിദാനന്ദൻ പെണ്ണെഴുത്ത് എന്ന പദം കൊണ്ടുദ്ദേശിച്ചത്.[1]

പഠനങ്ങൾ[തിരുത്തുക]

പെണ്ണെഴുത്ത് എന്ന ആശയം മലയാളസാഹിത്യത്തിൽ വിമർശനങ്ങൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കി. സാറാ ജോസഫും സി.എസ്. ചന്ദ്രികയും പെണ്ണെഴുത്തിനെ സ്ത്രീ സാഹിത്യത്തിന്റെ ശക്തി എടുത്തുകാട്ടുന്ന ഒരു വാക്കായി വിവക്ഷിച്ചു[5]. അഷിത, മാധവിക്കുട്ടി, ഗ്രേസി, ബി.എം. സുഹറ എന്നിവർ ഈ വാക്ക് എഴുത്തുകാരികളെ മുഖ്യധാരയിൽനിന്ന് അകറ്റിനിർത്താനിടയാക്കപ്പെടുമെന്നു അഭിപ്രായപ്പെട്ടു. ചന്ദ്രമതിയുടെ അഭിപ്രായത്തിൽ ഒരു പുരുഷൻ ഉണ്ടാക്കിയെടുത്തതാണിതെന്നുള്ളത് തന്നെ ഇതിന്റെ യുക്തിഹീനതയെ ചൂണ്ടിക്കാട്ടുന്നു. സിതാര, ഗീതാ ഹിരണ്യൻ എന്നിവർ ഈ പ്രയോഗത്തിനെ യുക്തമായ ഒരു വിഭാഗമാണെന്നംഗീകരിച്ചു. ശ്രീദേവി.കെ. നായരുടെ അഭിപ്രായത്തിൽ പെണ്ണെഴുത്തിനെക്കുറിച്ചുള്ള സ്ത്രീ എഴുത്തുകാരുടെ അഭിപ്രായങ്ങൾ വിഭിന്നങ്ങളായിരിന്നുവെങ്കിലും സാഹിത്യത്തിലെ ലിംഗസമവാക്യങ്ങളെ ചോദ്യം ചെയ്യാൻ അതു വഴിയൊരുക്കി.[6][7] ജി. അരുണിമയുടെ അഭിപ്രായത്തിൽ പെണ്ണെഴുത്തിനെക്കുറിച്ചുള്ള വിവാദങ്ങൾ സ്ത്രീ സാഹിത്യത്തിനെ "ആണത്തം" എന്നു കൊണ്ടുദ്ദേശിക്കുന്നത് എന്ത് എന്നു ചർച്ച ചെയ്യാനുള്ള ഇടമാക്കി മാറ്റി. [8][9] ജെ. ദേവിക പെണ്ണെഴുത്തും അതിനെ സംബന്ധിച്ചുയർന്ന വിമർശനങ്ങളും വിവാദങ്ങളും എഴുത്തുകാരികളെ വിലയിരിത്തുന്നതിനുള്ള പൊതുവായ മാനദണ്ഡങ്ങളിൽനിന്ന് ഒരു വ്യതിചലനം സൃഷ്ടിക്കാൻ സഹായകമായി എന്നഭിപ്രായപ്പെട്ടു. [10]

വിമർശനങ്ങൾ[തിരുത്തുക]

പെണ്ണെഴുത്ത് കേരളത്തിലെ സാംസ്കാരികമണ്ഡലങ്ങളിൽ വിവാദങ്ങൾക്കു വഴി തെളിച്ചു. പെണ്ണെഴുത്തുകാർ സാംസ്കാരിക അപചയത്തിനു വളമിടുന്നുവെന്നും ലൈംഗിക അരാജകത്വത്തിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നും അഭിപ്രായങ്ങളുണ്ടായി.[11]

അവലംബം[തിരുത്തുക]

  1. 1.0 1.1 Santhosh, K (12 June 2011). "A voice against violation". www.thehindu.com. The Hindu.
  2. RATHEESH RADHAKRISHNAN. MASCULINITY AND THE STRUCTURING OF THE PUBLIC DOMAIN IN KERALA: A HISTORY OF THE CONTEMPORARY. p. 268. Archived from the original on 2022-04-19. Retrieved 2020-08-30.
  3. Josna Jacob (2015). POST COLONIAL LITERARY THEORIES AND POST MODERN MALAYALAM NOVEL (PDF). Kannur University.
  4. https://www.manoramaonline.com/literature/literaryworld/2017/11/24/papathara-sara-joseph.html
  5. http://womenwritersofkerala.com/engpdf/Chandrika%20C%20S%20Interview.pdf
  6. https://www.google.co.in/books/edition/10_Women_Writers_of_Kerala/LJri-J4wgnsC?hl=en&gbpv=1&dq=pennezhuthu&pg=PR18&printsec=frontcover
  7. https://shodhganga.inflibnet.ac.in/bitstream/10603/259689/2/11_chapter2.pdf
  8. https://books.google.co.in/books?id=hHhQDwAAQBAJ&pg=PT171&lpg=PT171&dq=arunima+g+pennezhuthu&source=bl&ots=fJQQI5Cv9J&sig=ACfU3U3JFUkxX3eIEogzivT7Mu7-eXxozw&hl=en&sa=X&ved=2ahUKEwir4pWR57brAhWBxzgGHcziDr4Q6AEwEXoECAgQAQ#v=onepage&q=arunima%20g%20pennezhuthu&f=false
  9. https://books.google.co.in/books?id=wWItAAAAQBAJ&pg=PT44&lpg=PT44&dq=arunima+g+pennezhuthu&source=bl&ots=OXThBJeltN&sig=ACfU3U0WjozwcRl523U1hXIppntDWI65UQ&hl=en&sa=X&ved=2ahUKEwir4pWR57brAhWBxzgGHcziDr4Q6AEwEnoECAkQAQ#v=onepage&q=arunima%20g%20pennezhuthu&f=false
  10. https://www.financialexpress.com/archive/gender-bender/1187647/
  11. https://www.newindianexpress.com/states/kerala/2013/aug/11/Church-scoffs-at-Pennezhuthu-for-mocking-family-values-505777.html
"https://ml.wikipedia.org/w/index.php?title=പെണ്ണെഴുത്തു്&oldid=3968461" എന്ന താളിൽനിന്ന് ശേഖരിച്ചത്