പെണ്ണാര്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദക്ഷിണേന്ത്യയിലെ ഒരു നദിയാണ് പെണ്ണാര്‍. കര്‍ണാടകയിലെ കോലാര്‍ ജില്ലയിലെ നന്ദി മലനിരകളിലാണ് ഇതിന്റെ ഉദ്ഭവം. 560 കിലോമീറ്റര്‍ (350 മൈല്‍) ആണ് ഇതിന്റെ നീളം. ഉദ്ഭവസ്ഥാനത്തുനിന്ന് വടക്ക് ദിശയിലും പിന്നീട് കിഴക്ക് ദിശയിലും ആന്ധ്രാപ്രദേശ് സംസ്ഥാനത്തിലൂടെ ഒഴുകുന്നു. ഡെക്കാന്‍ സമതലത്തിന്റെ തെക്കന്‍ പ്രദേശങ്ങളില്‍നിന്നാണ് പെണ്ണാറിനും അതിന്റെ പോഷക നദികള്‍ക്കും ജലം ലഭിക്കുന്നത്. നെല്ലൂരിന് 15 കിലോമീറ്റര്‍ കിഴക്കുള്ള ഉടുകുരു എന്ന പ്രദേശത്ത്‌വച്ച് പെണ്ണാര്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ചേരുന്നു.
| ഭാരതത്തിലെ പ്രമുഖ നദികള്‍ | |
|---|---|
| ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദ | കൃഷ്ണ | മഹാനദി | ഗോദാവരി | കാവേരി | സത്‌ലജ് | ഝലം | ചെനാബ് | രാവി | യമുന | ഘാഗ്ര | സോന്‍ | ഗന്തക് | ഗോമതി | ചംബല്‍ | ബേത്വ | ലൂണി | സബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |