പെട്ര
| പെട്ര | |
|
The Treasury at Petra
|
|
| Location: | Ma'an Governorate, Jordan |
| Coordinates: | 30°19′43″N 35°26′31″E / 30.32861°N 35.44194°ECoordinates: 30°19′43″N 35°26′31″E / 30.32861°N 35.44194°E |
| Elevation: | 810m (2,700 ft) |
| Built: | 1200 B.C. [1] |
| UNESCO World Heritage Site | |
| Type: | Cultural |
| Criteria: | i, iii, iv |
| Designated: | 1985 (9th session) |
| Reference #: | 326 |
| State Party: | |
| Region: | Arab States |
ചരിത്ര പരമായി പ്രാധാന്യമുള്ള പുരാതന ജോർദാനിയൻ നഗരമാണ് പെട്ര (ഇംഗ്ലീഷ്: petra). ബി.സി ആറാം നൂറ്റാണ്ടിൽ നിർമ്മിച്ച ജൊർദാന്റെ ചിഹ്നമായ പെട്ര ഒരു പ്രശസ്ത വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായ പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ജോർദാനിലെ വാദി അറബ മണലാരണ്യത്തിൽ കാലമാപിനികൾക്കു മുൻപിലായാണ് നഗരത്തിന്റെ സ്ഥാനം. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരം. മൺമറഞ്ഞുപോയ അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലനിൽക്കുന്നത്.
കല്ല് എന്നാണ് പെട്ര എന്ന ഗ്രീക്ക് വാക്കിന്റെ അർഥം. ചരിത്രാതീത കാലത്ത് അറേബ്യ, ഈജിപ്ത്, സിറിയ ദേശങ്ങളിലേക്കുള്ള സിൽക്ക് റൂട്ട് എന്ന വാണിജ്യ ഇടനാഴിയിലെ പ്രധാനപട്ടണമായിരുന്നു പെട്ര.
[തിരുത്തുക] അവശേഷിപ്പുകൾ
ആരാധനാലയങ്ങളും ശവകുടീങ്ങളുമാണ് പെട്രയിലെ പ്രധാന അവശേഷിപ്പുങ്ങൾ. എണ്ണൂറിലധികം ശവകുടീരങ്ങൾ ഇവിടെ സ്ഥിതി ചെയ്യുന്നു. ഏൺ, കൊറിന്ത്യൻ, സിൽക് എന്നിങ്ങനെ അറിയിപ്പെടുന്ന മൂന്നു മുഖപ്പുള്ള ഒറ്റക്കല്ലിൽ കൊത്തിയെടുത്ത രാജകീയ ശവകുടീരങ്ങൾ നഗരത്തിലായി കാണപ്പെടുന്നു. രാജാവിന്റെമതിൽ എന്നാണ് ഇതറിയപ്പെടുന്നത്. ഇതിനു ചുറ്റുപാടുമായി കൽഭിത്തിയിലെല്ലാം ചെറിയ പൊത്തുപോലെ സാധാരണക്കാരുടെ ശവകുടീരങ്ങൾ സ്ഥിതി ചെയ്യുന്നു.
[തിരുത്തുക] അവലംബം
|
|||||