പൂർണ്ണ മത്സരകമ്പോളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തികശാസ്ത്രത്തിൽ പൂർണ്ണ മത്സരകമ്പോളം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്, ഏകജാതീയമായ ഉല്പന്നങ്ങളുടെ വില ഒറ്റയ്ക്ക് നിശ്ചയിക്കാൻ തക്ക ശേഷിയില്ലത്ത ഉൽപ്പാദകയൂണിറ്റുകളുടെ ഒരു വിപണിയാണ്. ഈ കമ്പോളസ്ഥിതിയിൽ വാങ്ങുന്നവരും, വിൽക്കുന്നവരും വളരെയധികമുണ്ടാകും.ഒരു ഉല്പാദകയൂണിറ്റിനും വിപണിയിൽ മേൽക്കോയ്മ ഉണ്ടാവില്ല, കുത്തകകമ്പോളത്തിലെ പോലെ ഇഷ്ടാനുസരണം വില വർദ്ധിപ്പിക്കാൻ ഇവിടെ സ്വാതന്ത്ര്യമില്ല, അതിനാൽ ഇത്തരം കമ്പോളത്തിലെ ഓരോ ഉല്പാദകനും വില സ്വീകരിക്കുവനാണ് (Price Taker). ഏതെങ്കിലുമൊരു ഉല്പാദക യൂണിറ്റ് കമ്പോളവിലയെക്കാൾ ഉയർന്ന ഒരു വില നിശ്ചയിച്ചാൽ ആ യൂണിറ്റിന് ഉപഭോക്താക്കളെ നഷ്ടമാകും. അതായത് പൂർണ്ണ മത്സരക്കമ്പോളത്തിലെ വില എപ്പോഴും പൊതുകമ്പോളവിലയ്ക്ക് തുല്യമോ അതിൽ കുറവോ ആയിരിക്കും.
പൂർണ്ണ മത്സരകമ്പോളത്തിന്റെ പ്രത്യേകതകൾ;

  • വാങ്ങുന്നവരുടെയും വിൽക്കുന്നവരുടെയും എണ്ണം വളരെ അധികമായിരിക്കും.
  • ഉൽപ്പാദിപ്പിക്കപ്പെടുന്ന ഉല്പന്നങ്ങൾ ഏകജാതീയമായിരിക്കും (homogeneous products).
  • ഉല്പാദക യൂണിറ്റുകൾക്ക് പൂർണ്ണ പ്രവേശന, നിഷ്ക്രമണ സ്വാതന്ത്യം ഉണ്ടായിരിക്കും.
  • ഉല്പാദക ഘടകങ്ങൾക്കും, സാധനങ്ങൾക്കും പൂർണ്ണ ചലന സ്വാതന്ത്ര്യം ഉണ്ടായിരിക്കും.
  • ഉൽപാദകർക്കും, ഉപഭോക്താക്കൾക്കും, കമ്പോളസ്ഥിതിയെക്കുറിച്ച് പൂർണമായ അറിവ് ഉണ്ടായിരിക്കും.

അവലംബം[തിരുത്തുക]

  1. സാമ്പത്തികശാസ്ത്രം: ഹയർസെക്കന്ററി, ലില്ലി പബ്ലിക്കേഷൻസ്
"https://ml.wikipedia.org/w/index.php?title=പൂർണ്ണ_മത്സരകമ്പോളം&oldid=1759982" എന്ന താളിൽനിന്ന് ശേഖരിച്ചത്