പൂളാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വായപൊട്ടൻ
Tank goby
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
ഉപനിര: Gobioidei
കുടുംബം: Gobiidae
ഉപകുടുംബം: Gobiinae
ജനുസ്സ്: Glossogobius
വർഗ്ഗം: G. giuris
ശാസ്ത്രീയ നാമം
Glossogobius giuris
(Hamilton, 1822)

ഗോബൈഡേ കുടുംബത്തിൽപ്പെട്ട ഒരു ശുദ്ധജലമത്സ്യമാണ് പൂളാൻ(Tank goby). (ശാസ്ത്രീയനാമം: Glossogobius giuris).തവിട്ടുനിറത്തിലുള്ള ഈ മത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെറിയ കുത്തുകൾ കാണപ്പെടുന്നു. ശരാശരി 40 സെന്റിമീറ്റർ മുതൽ 50 സെന്റീമീറ്റർ വരെ ഇവ നീളം വരുന്നു[1]. മദ്ധ്യരേഖാപ്രദേശങ്ങളിലെ ശുദ്ധജലത്തിൽ ഇവ വസിക്കുന്നു. ഇന്ത്യ തുടങ്ങി ആസ്ത്രേലിയ വരെയുള്ള രാജ്യങ്ങളിലായി ഈ മത്സ്യം വിതരണം ചെയ്യപ്പെട്ടിരിക്കുന്നു. മുട്ടയിട്ടശേഷം ആൺമത്സ്യവും പെൺമത്സ്യവും കാവലായി നിൽക്കുന്നു. ചെറിയ മത്സ്യങ്ങളും അകശേരുകികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.

പൂളാൻ മത്സ്യത്തിന്റെ 1927ൽ വരച്ച ഒരു രേഖാചിത്രം

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പൂളാൻ&oldid=1745018" എന്ന താളിൽനിന്നു ശേഖരിച്ചത്