പൂക്കണ്ടൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പൂക്കണ്ടൽ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Ericales
Family: Primulaceae
Genus: Aegiceras
Species:
A. corniculatum
Binomial name
Aegiceras corniculatum
Synonyms
  • Rhizophora corniculata Linnaeus
  • Aegiceras fragrans
  • Aegiceras majus
  • Aegiceras malaspinaea[2]

പ്രിമുലേസീ കുടുംബത്തിൽ പെട്ട ഒരു ചെറുകണ്ടൽമരമാണ് പൂക്കണ്ടൽ (Aegiceras corniculatum). ഇന്ത്യയിലെയും മറ്റ് തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളുടെയും തീര പ്രദേശങ്ങളിൽ കണ്ടുവരുന്നു. കറുത്ത കണ്ടൽ (Black Mangrove), പുഴക്കണ്ടൽ (റിവെർ മാൻഗ്രൂവ്) എന്നും അറിയപ്പെടുന്ന കണ്ടൽ ഇനം ഇതാണ്. കേരളത്തിലും വ്യാപകമായി കണ്ട് വരുന്ന ഇവയുടെ വെളുത്ത, മണമുള്ള പൂക്കൾ തേനീച്ചകളെ ധാരാളമായി ആകർഷിക്കുന്നതു കൊണ്ട് പൂക്കണ്ടൽ, തേൻ കണ്ടൽ എന്നും വിളിക്കപ്പെടുന്നു.

പൂക്കണ്ടലിന്റെ കായകൾ

വിവരണം[തിരുത്തുക]

6-7 മീറ്റർ വരെ ഉയരം വയ്ക്കും. ഇലകൾക്ക് കട്ടികൂടി, ഓവൽ ആകൃതിയാണ്. വെള്ളനിറമുള്ള പൂക്കൾക്ക് നല്ല സുഗന്ധമാണ്. ആടിൻകൊമ്പുപോലെ മുനയുള്ള,5-7 സെ.മി നീളമുള്ള കായ്ക്കളാണ് ഇവയ്ക്കുള്ളത്.വളഞ്ഞ കായ്ക്കൾ ഉള്ളതുകൊണ്ട് ആടിൻകൊമ്പുമരം എന്നും അറിയപ്പെടുന്നു. ചെറിയ ചാലുകളിൽ, ചെളിത്തട്ടുകളുടെ സമീപത്ത് കാണപ്പെടുന്ന ഇവ പൊതുവെ ഭ്രാന്തൻ കണ്ടലുകളുമായി കൂടിച്ചേർന്നാണ് വളരുന്നത്. കേരളത്തിലെ പല കണ്ടൽക്കാടുകളിലും പൂക്കണ്ടൽ ചെറു ഉപ്പട്ടിയോടൊപ്പം കയ്യടക്കി വച്ചിരിക്കുന്നത് കാണാറുണ്ട്.[3] പുഷ്പിക്കുന്നതും കായ്ക്കുന്നതും ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിലാണ്.

ഉപയോഗങ്ങൾ[തിരുത്തുക]

തടി വിറകിന് ഉപയോഗിക്കുന്നു. ഇതിന്റെ സത്ത് വേദനസംഹാരിയായി ഉപയോഗപ്പെടുത്താമെന്നു പറയപ്പെടുന്നു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ellison, J.; Koedam, N.E.; Wang, Y.; Primavera, J.; Jin Eong, O.; Wan-Hong Yong, J.; Ngoc Nam, V. (2010). "Aegiceras corniculatum". 2010: e.T178797A7608891. doi:10.2305/IUCN.UK.2010-2.RLTS.T178797A7608891.en. {{cite journal}}: Cite journal requires |journal= (help)
  2. Aegiceras corniculatum (L.) Blanco Retrieved 2019-04-24.
  3. http://umramap.cirad.fr/amap2/logiciels_amap/Mangrove_web/especes/a/aegco/aegco.html[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=പൂക്കണ്ടൽ&oldid=3687753" എന്ന താളിൽനിന്ന് ശേഖരിച്ചത്