പുള്ളിക്കാടക്കൊക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വിക്കിപീഡിയ:How to read a taxoboxHow to read a taxobox
പുള്ളിക്കാടക്കൊക്ക്
ഇരിങ്ങാലക്കുടയിലെ തൊമ്മാനപ്പാടത്ത്
ഇരിങ്ങാലക്കുടയിലെ തൊമ്മാനപ്പാടത്ത്
പരിപാലന സ്ഥിതി
ശാസ്ത്രീയ വര്‍ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
വര്‍ഗ്ഗം: Aves
നിര: Charadriiformes
കുടുംബം: Scolopacidae
ജനുസ്സ്‌: Tringa
വര്‍ഗ്ഗം: T. glareola
ശാസ്ത്രീയനാമം
Tringa glareola
Linnaeus, 1758

പുഴക്കരയിലും കടല്‍ക്കരയിലും കുളത്തിനരികിലും മറ്റും കാണപ്പെടുന്ന ചെറിയ കിളികളായ നീര്‍ക്കാടയോട് സാദൃശ്യമുള്ള കിളിയാണ് പുള്ളിക്കാടക്കൊക്ക്. ഇംഗ്ലീഷ്: Wood Sandpiper. ശാസ്ത്രീയനാമം:Tringa glareola. കേരളത്തില്‍ സെപ്റ്റംബര്‍ മുതല്‍ മേയ് മാസം വരെ കാണപ്പെടുന്ന ഇവ ദേശാടനക്കിളികളായാണ്‍ അറിയപ്പെടുന്നത്. സാധാരണ എട്ടു മുതല്‍ നാല്പതുവരെയുള്ള പറ്റങ്ങളായാണ്‍ കാണപ്പെടുന്നത്.

[തിരുത്തുക] വിവരണം

ദേഹത്തിന്റെ ഉപരിഭാഗം വിളര്‍ത്തതാണ്‍ (കരിമ്പന്‍ കാടക്കൊക്കിന്റേതിനേക്കാള്‍) തവിട്ടു നിറമുള്ള പുറത്തും ചിറകുകളിലും അരിപ്രാവിനുള്ളതുപോലെ വിളര്‍ത്ത പുള്ളികള്‍ കാണും. ചിറകുകളുടെ അടിവശത്ത് കറുപ്പിനു പകരം ചാരനിറമാണ്‍.

[തിരുത്തുക] പ്രജനനം

വെള്ളമുള്ള പ്രദേശങ്ങളിലാണിവ ഇര തേടുന്നത്

യൂറേഷ്യാ ഭൂഖണ്ഡത്തിന്‍ല്‍ 45 ഡിഗ്രി അക്ഷാംശത്തിനു വടക്കുള്ള പ്രദേശങ്ങളിലാണ്‌ ഈ കാടക്കൊക്കുകള്‍ പ്രജനനം നടത്തുന്നത്.

[തിരുത്തുക] പരാമര്‍ശങ്ങള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം