പുളികുടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചില ഗർഭിണികൾ ഒമ്പതാം മാസത്തിൽ അനുഷ്ഠിക്കുന്ന ഒരു കർമ്മമാണ് പുളികുടി. നായർ സ്ത്രീകൾക്കു ഗർഭമുണ്ടായാൽ അഞ്ച്, ഏഴ്, ഒൻപത് മാസങ്ങളിൽ ഏതെങ്കിലും ഒരു മാസത്തിൽ നടത്തിയിരുന്ന അടിയന്തരമാണ് പുളികുടി.[1] [2] പുംസവനം (പുങ്ങൻ) എന്ന ചടങ്ങിന്റെ അനുബന്ധമായാണ് പുളികുടി എന്ന ചടങ്ങു നടത്തുക.[3]

ദേശ-സമുദായ ഭേദം[തിരുത്തുക]

ഈ ചടങ്ങിന് സമുദായ-ദേശ ഭേദം ഉണ്ടായിരുന്നു. ഓരോ സമുദായത്തിലും ദേശത്തിലും നടത്തുന്ന ചടങ്ങുകളിൽ വ്യത്യാസം കാണുക സാധാരണമായിരുന്നു. ബ്രാഹ്മണ സമുദായത്തിൽ വാളൻ ഞെരിഞ്ഞൽ എന്നിവയുടെ നീര് എടുത്ത് ഉപ്പും ചേർത്ത് ആയിരുന്നു പുളികുടി നടത്തിയിരുന്നത്. മറ്റു പല സമുദായങ്ങളിലും പല രീതിയിലായിരുന്നു പുളികുടി നടത്തിയിരുന്നത്. ഇലക്കറികൾ പതിവില്ലെങ്കിലും ചില പുളിയിലകളുടെ നീരെടുത്താണ് ഈ ചടങ്ങ് എല്ലായിടങ്ങളിലും നടത്തിയിരുന്നത്. ആദിവാസികൾക്കിടയിലും ഈ ചടങ്ങ് പതിവായിരുന്നു. മലവേട്ടുവരും മറ്റും പുളിയില ഇടിച്ചു പിഴിഞ്ഞ നീര് ഗർഭിണികൾക്ക് കൊടുത്തിരുന്നു. മറ്റുചിലയിടങ്ങളിൽ ഏഴുതരം പുളികളുടെ ഇലകൾ അരച്ച് ഉരുട്ടി ഗുളികരൂപത്തിൽ ആക്കി ഗർഭിണികൾക്കു കുടുക്കുന്നപതിവും ഉണ്ടായിരുന്നു. തെക്കൻ കേരളത്തിലെ വേലൻ, ഈഴവ സമുദായങ്ങളിൽ ഈ പതിവായിരുന്നു ഉണ്ടായിരുന്നത്.[3]

നായർ സമുദായത്തിൽ ഗർഭിണിയായ സ്ത്രീയെ അഞ്ചാമത്തെ മാസത്തിലോ ഏഴാമത്തെ മാസത്തിലോ ചെന്നുകാണുന്ന ചടങ്ങിനാണ് സീമന്തം അഥവാ പുളികുടി എന്നു പറയുന്നത്. തെക്കൻ കേരളത്തിൽ അത് 'ഏക്കൾകൊട' എന്ന പേരിൽ ഒരു വലിയ ചടങ്ങാണ്. എത്ര മാസം ഗർഭവതിയാണോ അത്രയും തരം പലഹാരങ്ങളുമായാണ് പെൺവീട്ടുകാർ, ആ അവസരത്തിൽ ഭർത്തൃഗൃഹം സന്ദർശിക്കുന്നത്. ഈ ചടങ്ങ് തീരുന്നതോടെ ഗർഭിണി പുല ആചരിച്ചു തുടങ്ങേണ്ടതുണ്ട്. പ്രസവത്തിനുശേഷം പതിനഞ്ചു ദിവസംവരെ 'പുല' തുടരുന്നു. ഇക്കാലയളവിൽ ഗർഭിണിയായ സ്ത്രീ അമ്പലങ്ങളിൽ പ്രവേശിക്കാൻ പാടുള്ളതല്ല.

ചടങ്ങുകൾ[തിരുത്തുക]

മുഹൂർത്തം നോക്കി നടുമുറ്റത്തിന്റെ വടക്കുഭാഗത്ത് അമ്പഴത്തിന്റെ തണ്ട് നാട്ടിനിർത്തും. ഗർഭിണിയെ വടക്കിനിയിൽ കൊണ്ടുവന്ന് കിഴക്കോട്ടു തിരിച്ചിരുത്തും. മുറ്റത്തെ അമ്പഴത്തിൽനിന്നും അമ്മായി കുറച്ചു നീരുപിഴിഞ്ഞെടുക്കും. ഈ നീര് ആങ്ങളയോ അമ്മാവനോ ഗർഭിണിയുടെ മുകളിൽ വടക്കോട്ടു തിരിച്ചുപിടിച്ച കത്തിയിൽ പതുക്കെ ഒഴിക്കും. കത്തിയിൽ നിന്നും ഇറ്റിറ്റുവീഴുന്ന അമ്പഴനീര് ഗർഭിണി നുണഞ്ഞിറക്കും.[4]

അവലംബം[തിരുത്തുക]

  1. "Puzha.Com - Nattariv Channel - Repository of traditional knowledge and folklores". 2014-08-04. Archived from the original on 2014-08-04. Retrieved 2021-07-06.{{cite web}}: CS1 maint: bot: original URL status unknown (link)
  2. പി.സി, കർത്താ (2003) [1998]. ആചാരാനുഷ്ഠാനകോശം (ദ്വിതീയ പതിപ്പ് ed.). കേരളം: ഡി.സി. ബുക്സ്. ISBN 81-7130-860-0. {{cite book}}: Cite has empty unknown parameters: |month=, |accessmonth=, |origdate=, |chapterurl=, and |coauthors= (help); Unknown parameter |accessyear= ignored (|access-date= suggested) (help); Unknown parameter |origmonth= ignored (help)
  3. 3.0 3.1 എം.വി.വിഷ്‌ണു നമ്പൂതിരി (04 ഡിസംബർ 2007). "ഇലക്കറികൾ". പുഴ.കോം. Archived from the original on 2014-08-04. Retrieved 07 ജൂലൈ 2014. {{cite web}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |9= (help)
  4. Edgar Thurston. Castes and Tribes of Southern India, Volume V of VII (in ഇംഗ്ലീഷ്). അലക്സാണ്ഡ്രിയ ഗ്രന്ഥശാല. {{cite book}}: Cite has empty unknown parameter: |1= (help)
"https://ml.wikipedia.org/w/index.php?title=പുളികുടി&oldid=3995132" എന്ന താളിൽനിന്ന് ശേഖരിച്ചത്