പുല്ലാഞ്ഞി
| പുല്ലാഞ്ഞി | |
|---|---|
| പൂക്കുല | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Myrtales |
| കുടുംബം: | Combretaceae |
| ജനുസ്സ്: | Calycopteris |
| വർഗ്ഗം: | G. floribunda |
| ശാസ്ത്രീയ നാമം | |
| Getonia floribunda (Roxb.) Lam. ex Poir. |
|
| പര്യായങ്ങൾ | |
|
|
10 മീറ്റർ വരെ വളരുന്ന രോമാവൃതമായ ഒരു വള്ളിച്ചെടിയാണ് പുല്ലാഞ്ഞി. (ശാസ്ത്രീയനാമം: Getonia floribunda). ദക്ഷിണേന്ത്യയിലെ ഇലപൊഴിയും കാടുകളിൽ വളരുന്ന ദുർബലകാണ്ഡമുള്ള വള്ളിച്ചെടി. കേരളത്തിലെ നാട്ടുംപുറങ്ങളിലും കാവുകളിലും ധാരാളമായി കണ്ടുവരുന്നു. ഇതിന്റെ കാണ്ഡത്തിൽ ധാരാളം സംഭൃതജലം ഉണ്ടായിരിക്കും. അതുകൊണ്ട് കാട്ടിൽ പണിയെടുക്കുന്നവർ വേനൽക്കാലത്ത് ഇതിന്റെ കാണ്ഡം മുറിച്ച് വെള്ളം കുടിക്കാറുണ്ട്.
ഉള്ളടക്കം |
രസാദി ഗുണങ്ങൾ [തിരുത്തുക]
രസം :കഷായം, മധുരം, തിക്തം
ഗുണം :സ്നിഗ്ദ്ധം
വീര്യം :ഉഷ്ണം
വിപാകം :മധുരം [1]
ഔഷധയോഗ്യ ഭാഗം [തിരുത്തുക]
ഇല [1]
ഉപയോഗം [തിരുത്തുക]
ഇലയ്ക്ക് വിരേചനഗുണമുണ്ട്. ഇതിലുള്ള കാലികോപ്റ്റിൻ കൃമിനാശിനിയാണ്. ഇല അരച്ച് വെണ്ണയിൽ ചേർത്തു കഴിക്കുന്നത് മലമ്പനിക്കു നല്ലതാണെന്നു പറയുന്നു.
മറ്റു ഭാഷകളിലെ പേരുകൾ [തിരുത്തുക]
Paper flower climber • Marathi: Ukshi उक्शी • Hindi: Kokoray • Bengali: Gaichha lata • Kannada: Enjarigekubsa • Tamil: Pullanji Valli • Sanskrit: Susavi • Telugu: Murugudutige • Oriya: Dhonoti • Malayalam: Pullani (ഇന്റർനെറ്റിലെ പലയിടത്തുനിന്നും ശേഖരിച്ച പേരുകളാണിവ, തെറ്റുകളുണ്ടായേക്കാം)