പുലിവാക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുലിവാക
Channa diplogramma1.png
പുലി വാക, Channa diplogramma
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Actinopterygii
നിര: Perciformes
കുടുംബം: Channidae
ജനുസ്സ്: Channa
വർഗ്ഗം: Channa diplogramma
(F. Day, 1865)

പാമ്പു തലയന്മാർ എന്നാണ് Channidae എന്ന് മത്സ്യകുടുംബത്തിലെ അംഗങ്ങളെ അറിയുന്നത്. ഏഷ്യയിൽ കാണുന്ന channa, ആഫ്രിക്കയിൽ കാണുന്ന parachanna എന്നീ ജനുസ്സുകളിലായി 41 ഇനങ്ങളുണ്ട്.

പുലിവാക യുടെ ആംഗലഭാഷയിലെ നാമം malabar snake head എന്നും ശാസ്ത്രീയ നാമം Channa diplogramma എന്നുമാണ്. പൂർണ്ണമയും മംസഭുക്കാണ്. ഇവ ഒരു മീറ്ററിലധികം വലിപ്പം വരും.

വിവിധ കാലയളവിൽ വിവിധ നിറങ്ങളിലാണ് ഇവയെ കാണുന്നത്. പുലിവാക, കരിവാക, മണൽ വാക, ചരൽ വാക എന്നിവ ഓരോ കലയളവിൽ അവയ്ക്കുണ്ടാകുന്ന നിറവ്യത്യാസങ്ങൾ കൊണ്ടുണ്ടായ പേരുകളാണ്.

ഏറ്റവും വലിപ്പമെത്തുന്ന ദശ കരിവാക എന്ന് അറിയുന്നു.

പ്രജനനം[തിരുത്തുക]

ഇടവപ്പാതിയിലും തുലാവർഷത്തിലുമാണ് പ്രജനനം നടത്തുന്നത്. ഇണകൾ തണലുള്ളതും ആഴം കുറഞ്ഞതുമായ സ്ഥലത്ത് ജലസസ്യങ്ങൾക്കിടയിൽ കൂടുണ്ടാക്കി മുട്ടയിടും. കുഞ്ഞുങ്ങളെ ഇതെ ഇണകൾ തന്നെ സംരക്ഷിക്കും.

അവലംബം[തിരുത്തുക]

  • പുലിവാക- അൻ‌വർ അലി, ഡോ. രാജീവ് രാഘവൻ, കൂട് മാസിക, ഫെബ്രുവരി 2014
"http://ml.wikipedia.org/w/index.php?title=പുലിവാക&oldid=1917221" എന്ന താളിൽനിന്നു ശേഖരിച്ചത്