പുരുഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുരുഷചിഹ്നമായി ഉപയോഗിക്കുന്ന റോമൻ മിത്തോളജിയിലെ മാർസിന്റെ അടയാളം

മനുഷ്യരിൽ‌ പ്രായപൂർ‌ത്തിയെത്തിയ ആൺ‌ജാതി പൊതുവേ പുരുഷൻ‌ എന്നറിയപ്പെടുന്നു. സമൂഹത്തിൽ‌ പുരുഷനും സ്ത്രീക്കും തുല്യസ്ഥാനമാണു കല്പിച്ചിട്ടുള്ളതെങ്കിലും[അവലംബം ആവശ്യമാണ്] ശാരീരികപ്രത്യേകതകളാലും മറ്റും ഈ രണ്ടു വിഭാഗവും വ്യത്യാസപ്പെട്ടിരിക്കുന്നു.

[തിരുത്തുക] ജനനം

ഓരോ ക്രോമോസോമും അതിന്റെ തനിപ്പകർ‌പ്പായ മറ്റൊരു ക്രോമോസോമിനെ നിർ‌മ്മിക്കുകയും അങ്ങനെ തന്റെ തൽ‌സ്വരൂപമായ മറ്റൊരു കോശത്തിനു ജന്മം കൊടുക്കുകയും ചെയ്യുന്ന പ്രക്രിയയാണു കോശവിഭജനം എന്നറിയപ്പെടുന്നത്. എന്നാൽ‌ ഇത്തരമൊരു പ്രക്രിയയ്‌ക്കു മുതിരാത്തവയാണ് ആൺ‌കോശങ്ങൾ‌. പുരുഷനിൽ‌നിന്നുണ്ടാവുന്ന ബീജകോശമായ സ്‌പെർ‌മാറ്റസോയയും, സ്ത്രീയുടെ അണ്ഡകോശത്തിൽ‌ നിന്നുള്ള ഓവമും(Ovum) യോജിച്ചുണ്ടാകുന്ന സൈഗോട്ടിൽ‌ നിന്നാണ് ശിശു രൂപം കൊള്ളുന്നത്. ഇതിൽ‌, സ്ത്രീയുടെ അണ്ഡകോശത്തിൽ രണ്ട് എക്സ് (xx) ക്രോമോസോമുകൾ‌ മാത്രമേ ഉണ്ടാവുകയുള്ളൂ. പുരുഷബീജകോശത്തിലാകട്ടെ ഒരു എക്സും ഒരു വൈയും (xy) ആണുണ്ടാവുക. സം‌യോഗസമയത്ത് എക്സ് അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് അടങ്ങുന്ന ഓവമും ആണു സം‌യോജിക്കുന്നത് എങ്കിൽ‌ xx - ക്രോമോസോമുള്ള പെൺ‌കുഞ്ഞായിരിക്കും ജനിക്കുക. വൈ(y) അടങ്ങുന്ന സ്‌പെർ‌മാറ്റസോയയും എക്സ് (x) അടങ്ങുന്ന ഓവമും തമ്മിൽ‌ യോജിച്ചാൽ‌ മാത്രമേ ആൺ‌ജനനം സാധ്യമാവുകയുള്ളൂ.

[തിരുത്തുക] സ്ത്രീപുരുഷ വൈവിധ്യങ്ങൾ‌

പ്രത്യേകതകൾ സ്ത്രീ
Symbol venus.svg
പുരുഷൻ‌
Symbol mars.svg
സ്തനഗ്രന്ഥികൾ നല്ല വളർ‌ച്ച പ്രാപിക്കുന്നു ശൈശവാവസ്ഥയിൽ‌ വളർ‌ച്ചനിൽ‌ക്കുന്നു
ദേഹത്തിലെ രോമം വളരെ കുറച്ചുമാത്രം ധാരാളം
ഗുഹ്യരോമാവലി ലൈംഗികാവയവങ്ങൾ‌ക്കുമേലെ സമവിതാനമായ ഒരു വരയാൽ‌ പരിമിതപ്പെടുന്നു മേൽ‌പ്പോട്ട് നാഭിവരെ വളർ‌ന്നു വരാം
താടിയും മീശയും ഉണ്ടാവില്ല പ്രകടമാണ്
കഷണ്ടിയുണ്ടാവാനുള്ള പ്രവണത ഉണ്ടാവില്ല പ്രകടമാണ്
ശബ്‌ദം ഉയർ‌ന്ന സ്ഥായിയിൽ‌. കാരണം ലാറിൻ‌ക്‌സിന്റെ വളർ‌ച്ചക്കൂറവ് താഴ്‌ന്ന സ്ഥായിയിൽ‌. ലാറിൻ‌ക്‌സിന്റെ പൂർ‌ണമായും വളർ‌ന്നു വികസിക്കുന്നു
അരക്കെട്ട്‌ വീതി അധികമുണ്ടാവും മെലിഞ്ഞിരിക്കും
മാംസപേശികൾ‌ വളർ‌ച്ച കുറവായിരിക്കും വളർ‌ച്ച കൂടിയിരിക്കും
ഇ.എസ്‌. ആർ. സാധാരണയിൽ‌ അധികം സാധാരണയിൽ‌ കുറവ്

[തിരുത്തുക] അവലംബം

മാതൃഭൂമി ആരോഗ്യമാസിക

"http://ml.wikipedia.org/w/index.php?title=പുരുഷൻ&oldid=1313629" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ