പുനർജന്മം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുനർജന്മം

ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനം കെ. എസ്. സേതുമാധവൻ
നിർമ്മാണം എം. ഒ. ജോസഫ്
കഥ എ. ടി. കോവൂർ
തിരക്കഥ തോപ്പിൽ ഭാസി
അഭിനേതാക്കൾ പ്രേം നസീർ
ജയഭാരതി
സംഗീതം ദേവരാജൻ
ഗാനരചന വയലാർ രാമവർമ്മ
ഛായാഗ്രഹണം മെല്ലി ഇറാനി
ചിത്രസംയോജനം എം. എസ്. മണി
സ്റ്റുഡിയോ മഞ്ഞിലാസ്
റിലീസിങ് തീയതി 1972 ഓഗസ്റ്റ് 18
രാജ്യം  ഇന്ത്യ
ഭാഷ മലയാളം

കെ.എസ്. സേതുമാധവൻ സംവിധാനം നിർവ്വഹിച്ച ഒരു മലയാള ചലച്ചിത്രമാണ് പുനർജന്മം (1972). ഇന്ത്യൻസിനിമയിലെ ആദ്യത്തെ ഇറോട്ടിക് സൈക്കിക് ത്രില്ലർ ഈ ചിത്രമാണ്.[1] പ്രേം നസീർ, ജയഭാരതി എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. യുക്തിവാദിയും മനശ്ശാസ്ത്രജ്ഞനുമായ എ. ടി. കോവൂർ മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച കേസ് ഹിസ്റ്ററിയാണ് ചിത്രത്തിന്റെ പ്രമേയം.

കഥാതന്തു[തിരുത്തുക]

സുന്ദരിയും ശാലീനയുമായ ഒരു കോളേജ് വിദ്ധ്യാർഥിനിയാണ് രാധ. കോളേജിൽ ലക്ചററായ അരവിന്ദനുമായി അവൾ പ്രേമത്തിലാകുന്നു. കുറച്ചുനാളുകൾക്കകം തന്നെ അവർ വിവാഹിതരാകുന്നു. എന്നാൽ, ചെറുപ്പത്തിൽ തന്നെ അമ്മയെ നഷ്ടപ്പെട്ട അരവിന്ദൻ രാധയെ തന്റെ അമ്മയെപ്പോലെ കാണാൻ ശ്രമിക്കുന്നു.. നഷ്ടപ്പെട്ട അമ്മയുടെ വാത്സല്യം ഭാര്യയിൽ നിന്നും ലഭിക്കാൻ അയാൾ ആഗ്രഹിക്കുന്നു. ഒടുവിൽ മനശ്ശാസ്ത്രജ്ഞന്റെ ഉപദേശത്താൽ അയാളുടെ മനസ്സിന്റെ താളഭംഗങ്ങൾ മാറുകയും സംതൃപ്തമായ കുടുംബജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നു.

അഭിനേതാക്കൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. കെ എൻ ഷാജികുമാർ (ഏപ്രിൽ 5, 2010). "മനസ്സിന്റെ കാണാപ്പുറങ്ങൾ". ജനയുഗം. ശേഖരിച്ചത്: മേയ് 1, 2011. 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പുനർജന്മം&oldid=1715109" എന്ന താളിൽനിന്നു ശേഖരിച്ചത്