പുന്നാഗം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പുന്ന
Calophyllum inophyllum flower
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
ക്ലാസ്സ്‌: Eudicots
നിര: Malpighiales
കുടുംബം: Calophyllaceae
ജനുസ്സ്: Calophyllum
വർഗ്ഗം: C. inophyllum
ശാസ്ത്രീയ നാമം
Calophyllum inophyllum
L.

ഒരു നിത്യഹരിത സസ്യമാണ് പുന്ന. പൂർവ ആഫ്രിക്ക, ദക്ഷിണ തീരഭാരതം മുതൽ മലേഷ്യവരെയുള്ള പ്രദേശങ്ങൾ, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ കണ്ടുവരുന്നു. അലങ്കാര വൃക്ഷമായി വളർത്താം.പൂക്കൾ കുലകളയാണുണ്ടാകുന്നത്. [1]

ഉള്ളടക്കം

[തിരുത്തുക] അപരനാമങ്ങൾ

പുന്ന എന്നും പുന്നാകം എന്നും അറിയപ്പെടുന്നു. ഇതിന്റെ ഫലം പുന്നയ്ക്ക എന്ന് അറിയപ്പെടുന്നു.ഹിന്ദിയിൽ सुलतान चम्पा (സുൽത്താൻ ചമ്പാ), മറാഠിയിൽ सुरंगी, സംസ്കൃതത്റ്റിൽ पुन्नाग (പുന്നാഗ), തമിഴിൽ புன்னை (പുന്നൈ) എന്നിങ്ങനെയാണ് നാമങ്ങൾ.

[തിരുത്തുക] പ്രത്യേകതകൾ

പുന്നമരത്തൊലിക്ക് കറുപ്പുകലർന്ന ചാരനിറമാണ്. വെള്ളയും കാതലുമുള്ള തടിയ്ക്ക് തവിട്ടുനിറവും. ഉറപ്പും ബലവും ഉള്ള പുന്നമരം വെള്ളത്തിൽ ഏറെനാൾ കേടുകൂടാതെ കിടക്കും. ഫർണ്ണീച്ചർ, കാർഷിക ഉപകരണങ്ങൾ തുടങ്ങിയവയുടെ നിർമ്മാണത്തിനും വിറകിനും പുന്നയുടെ തടി ഉപയോഗിക്കുന്നു.

മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് പുന്നമരത്തിന്റെ പൂക്കാലം. വെള്ളനിറമുള്ള ചെറിയ പൂക്കളാണ് പുന്നമരത്തിന്. പുന്നയ്ക്ക വിളയുമ്പോൾ അത് മഞ്ഞ കലർന്ന പച്ചനിറമാകും.പുഴയോരങ്ങളിലുമൊക്കെ നന്നായി വളരുന്ന ഈ മരത്തിന് തിളങ്ങുന്ന പച്ചനിറമാണ്.


[തിരുത്തുക] ഔഷധ ഗുണങ്ങൾ

സന്ധിവാതത്തിനു് പുന്നക്കായിൽ നിന്നെടുക്കുന്ന പുന്നയെണ്ണ നല്ലതാണ്.[1]

[തിരുത്തുക] അവലംബം

  1. 1.0 1.1 അലങ്കാര വൃക്ഷങ്ങൾ- ജി.എസ്‌. ഉണ്ണികൃഷ്ണൻ നായർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്‌
സ്വകാര്യതാളുകൾ
നാമമേഖല
ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ