പുതിയ ഭഗവതി
വടക്കേ മലബാറിൽ കെട്ടിയാടപ്പെടുന്ന ഒരു തെയ്യമാണ് പുതിയ ഭഗവതി, പുതിയോതി എന്ന് മറ്റൊരു പേരും ഇതിനുണ്ട്. ചീറുമ്പ ഭഗവതി പുതിയ ഭഗവതിയുടെ അനുജത്തി ആയി കരുതപ്പെടുന്നു.
| “ | തന്തക്കും തറവാട്ടിനും മേലാക്കത്തിനും മേൽഗൃഹത്തിനും ഗുണംവരണേ...ഗുണം വരണം. | ” |
ഇങ്ങനെയാണ് പുതിയ ഭഗവതി ജനങ്ങളെ അനുഗ്രഹിക്കുക.
[തിരുത്തുക] ഐതിഹ്യം
പുതിയോതി ഒരു സുന്ദരിയായ അടിയാളപെൺകൊടി ആയിരുന്നു. അവളെ നാട്ടുപ്രമാണി നോട്ടമിട്ടു. ഇംഗിതത്തിന് വഴങ്ങാതായപ്പോൾ പ്രമാണി അവളെ വ്യഭിചാരക്കുറ്റത്തിന് കള്ളവിചാരണ നടത്തി അറുത്ത് കിണറ്റിൽ തള്ളി. അന്നു രാത്രി തന്നെ അവളുടെ പ്രേതം പുതിയ ഭഗവതിയായി വന്ന് പ്രമാണിയെ ഉപദ്രവിക്കാൻ തുടങ്ങി. ചെയ്ത കുറ്റത്തിന് പരിഹാരമായി പ്രമാണിയോട് ഭഗവതിയുടെ തെയ്യം കെട്ടിക്കാൻ വേണ്ട ഏർപ്പാടുകൾ ചെയ്യണമെന്ന് പ്രേതം പറഞ്ഞു. അങ്ങനെ ആണ് വർഷാവർഷം തെയ്യം കെട്ടിയാടിക്കുന്നത്.
[തിരുത്തുക] ഇതും കാണുക
| തെയ്യം | ||||
| അനുഷ്ഠാനങ്ങൾ | വേഷങ്ങൾ | തെയ്യങ്ങൾ | ഇതുംകൂടികാണുക | |
|
തലപ്പാളി • ചെന്നിമലർ • വള • കടകം • ചൂടകം • ചിലമ്പ് • മുടി • മണിക്കയല് • പറ്റുമ്പാടകം |
അങ്കക്കാരനും പപ്പൂരനും • ആടി വേടൻ • പടവീരൻ • വലിയമുടി തെയ്യം• ആലി തെയ്യം • ഉച്ചിട്ട • ഉമ്മച്ചി തെയ്യം • ഓണപ്പൊട്ടൻ • കാരണവർ • കുട്ടിച്ചാത്തൻ • ഘണ്ടാകർണ്ണൻ • ഗുളികൻ • ചാമുണ്ഡി • തീചാമുണ്ഡി • പുതിയ ഭഗവതി തെയ്യം • പൊട്ടൻ തെയ്യം • ഭഗവതി • മാപ്പിള ചാമുണ്ഡി • മുക്രി തെയ്യം • മുച്ചിലോട്ടു ഭഗവതി • മുത്തപ്പൻ • രക്തചാമുണ്ഡി • മൂവാളംകുഴി ചാമുണ്ഡി •വയനാട്ടുകുലവൻ • വിഷ്ണുമൂർത്തി • വേട്ടയ്ക്കൊരുമകൻ • ശാസ്തപ്പൻ • നീലിയാർ ഭഗവതി • മുതലത്തെയ്യം • ബബ്ബിരിയൻതെയ്യം • യോഗ്യാരകമ്പടി തെയ്യവും ഉമ്മച്ചി തെയ്യവും |
|||