പുതിന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Mentha
പുതിനയില
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Lamiales
കുടുംബം: Lamiaceae
ജനുസ്സ്: Mentha
L.
Species

See text

സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽ പെടുന്ന ഒരു ഔഷധ സസ്യമാണ് പുതിന. മെന്ത അഥവാ മിന്റ് എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന പുതിന മണ്ണിൽ പടർന്ന് വളരുന്നു. പെപ്പർമിന്റ്, പൈനാപ്പിൾമിന്റ് തുടങ്ങി പലതരം പുതിനയിനങ്ങളുണ്ട്. പുതിന കഴിക്കുമ്പോൾ ചെറിയ ഒരു മധുരവും ശേഷം തണുപ്പുമാണു അനുഭവപ്പെടുക. പുതിനയിലടങ്ങിയ മെന്തോൾ ആണ് ഇതിനു കാരണം.

[തിരുത്തുക] ഉപയോഗം

പുതിന ചട്നി

രുചിക്കും മണത്തിനും വേണ്ടി പുതിനയില കറികളിലും ബിരിയാണി പോലുള്ള ഭക്ഷണ വിഭവങ്ങളിലും ചേർക്കുന്ന പതിവുണ്ട്. പുതിന ചട്ണി, പുതിന ചായ തുടങ്ങിയ വിഭവങ്ങളും പുതിനയുമായി ബന്ധപ്പെട്ട് നിലവിലുണ്ട്. ഇതിനു പുറമേ സൂപ്പ്, ജ്യൂസ് തുടങ്ങിയ പാനീയങ്ങളിലും വിവിധതരം മിഠായികളിലും ച്യൂയിംഗമ്മുകളിലും ചേർക്കുന്നു. പുതിനസത്ത് ചേർന്ന ടൂത്ത് പേസ്റ്റുകളും മൗത്ത് ഫ്രഷ്നറുകളും ലഭ്യമാണ്.

[തിരുത്തുക] ഔഷധ ഗുണങ്ങൾ

പുതിന പതിവായി കഴിക്കുന്നത് ആമാശയ ശുദ്ധീകരണത്തിനും ഉദരരോഗങ്ങൾക്കും നല്ലതാണ്. ഒപ്പം മൂത്രം നന്നായി പോകുന്നതിനും സഹായിക്കുന്നു. ആസ്തമ, അലർജി തുടങ്ങിയ വ്യാധികൾക്കുള്ള പ്രതിവിധിയായും പുതിന ഉപയോഗിക്കുന്നു.[1]

[തിരുത്തുക] അവലംബം

  1. പുതിയ ഇലരുചികൾ, മനോരമ ഓൺലൈൻ - ആരോഗ്യം താൾ
"http://ml.wikipedia.org/w/index.php?title=പുതിന&oldid=1311931" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ