പി. പരമേശ്വരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഒരു ഹിന്ദുത്വ ചിന്തകനും പ്രഭാഷകനുമാണ് പി. പരമേശ്വരൻ [1] ഹൈന്ദവ ദർശനങ്ങളിൽ ചെറുപ്പം മുതലേ അവഗാഹമുണ്ടായിരുന്ന അദ്ദേഹം ആർ.എസ്സ്.എസ്സിന്റെ പ്രവർത്തനത്തിലൂടെ സാമൂഹിക ജീവിതം ആരംഭിച്ചു. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവാണ്.

ഉള്ളടക്കം

ബാല്യം[തിരുത്തുക]

1927-ൽ ആലപ്പുഴയിലെ ചേർത്തലയിൽ ജനിച്ചു. ചങ്ങനാശ്ശേരിയിലും, തിരുവനന്തപുരത്തുമായി വിദ്യാഭ്യാസം പൂർത്തിയാക്കി.

രാഷ്ട്രീയം[തിരുത്തുക]

ചെറുപ്പകാലത്തു തന്നെ രാഷ്ട്രീയ സ്വയംസേവക സംഘവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുകയും 1950 ഇൽ അതിന്റെ മുഴുവൻ സമയ പ്രവർത്തകനാകുകയും (പ്രചാരകൻ )ചെയ്തു .1957 ഇൽ ഭാരതീയ ജനസംഘത്തിന്റെ സംഘടനാ സെക്രട്ടറിയായി ചുമതല വഹിച്ചിട്ടുണ്ട് .. തുടർന്ന് ജനസംഘത്തിന്റെ ആൾ ഇന്ത്യാ ജനറൽ സെക്രട്ടറിയായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു . അടിയന്തിരാവസ്ഥക്കാലത്ത് പ്രക്ഷോഭം നടത്തി ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട് . ദീന ദയാൽ റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ ഡയറക്റ്ററായി നാലുവർഷം സേവനമനുഷ്ടിച്ച പി പരമേശ്വരൻ ഇപ്പോൾ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ഡയറക്റ്ററാണ് .

പുരസ്കാരങ്ങൾ[തിരുത്തുക]

കൃതികൾ[തിരുത്തുക]

  1. ശ്രീനാരായണ ഗുരു നവോത്ഥാനത്തിന്റെ നായകൻ
  2. വിവേകാനന്ദനും മാർക്സും
  3. ശ്രീ അരവിന്ദൻ ഭാവിയുടെ ദാർശനികൻ
  4. മാർക്സിൽ നിന്നും മഹർഷിയിലേക്ക്


അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=പി._പരമേശ്വരൻ&oldid=1694896" എന്ന താളിൽനിന്നു ശേഖരിച്ചത്