പി.ജി. വിശ്വംഭരൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളചലച്ചിത്രവേദിയിലെ ഒരു സംവിധായകനായിരുന്നു പി.ജി. വിശ്വംഭരൻ. എഴുപതുകളുടെ മദ്ധ്യത്തോടുകൂടി ചലച്ചിത്രരംഗത്തെത്തിയ ഇദ്ദേഹം 60-ഓളം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.
എൺപതുകളിലെ കുടുംബചിത്രങ്ങളുടെ സൂപ്പർഹിറ്റ് സംവിധായകനായി പേരെടുത്തിരുന്ന വിശ്വംഭരന്റെ ആദ്യചിത്രം ഒഴുക്കിനെതിരെയാണ്.[1] മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ വഴിത്തിരിവായ സ്‌ഫോടനം സംവിധാനം ചെയ്തതും ഇദ്ദേഹമാണ്. [2]
2010 ജൂൺ 16-ന് കൊച്ചിയിൽ അന്തരിച്ചു. മീനയാണ് ഭാര്യ. വിമി, വിനോദ് എന്നിവർ മക്കൾ.[1]
ചലച്ചിത്രങ്ങൾ [തിരുത്തുക]
- പുത്തൂരംപുത്രി ഉണ്ണിയാർച്ച (2002)
- ഏഴുപുന്ന തരകൻ (1999)
- ഗ്ലോറി ഫെർണാണ്ടസ് ഫ്രം യു.എസ്.എ. (1998)
- സുവർണ്ണസിംഹാസനം (1997)
- പാർവതി പരിണയം (1995)
- ദാദ (1994)
- ആഗ്നേയം (1993)
- പ്രവാചകൻ (1993)
- വക്കീൽ വാസുദേവ് (1993)
- ഫസ്റ്റ് ബെൽ (1992)
- ഇന്നത്തെ പ്രോഗ്രാം(1991)
- ഇരിക്കൂ എം.ഡി. അകത്തുണ്ട് (1991)
- ഗജകേസരിയോഗം (1990)
- കാട്ടുകുതിര (1990)
- കാർണിവൽ (1989)
- ഒരു വിവാദവിഷയം (1988)
- സൈമൺ പീറ്റർ നിനക്കുവേണ്ടി (1988)
- ഇതാ സമയമായി (1987)
- പൊന്ന് (1987)
- അവൾ കാത്തിരുന്നു, അവനും (1986)
- നന്ദി വീണ്ടും വരിക (1986)
- പ്രത്യേകം ശ്രദ്ധിക്കുക (1986)
- ഇതിലെ ഇനിയും വരൂ (1986)
- ഈ ലോകം ഇവിടെ കുറേ മനുഷ്യർ (1985)
- ഈ ശബ്ദം ഇന്നത്തെ ശബ്ദം (1985)
- ഈ തണലിൽ ഇത്തിരിനേരം (1985)
- ഇവിടെ ഈ തീരത്ത് (1985)
- ഒന്നാണു നമ്മൾ (1984)
- ഒരു കൊച്ചുകഥ ആരും പറയാത്ത കഥ (1984)
- സന്ധ്യക്കെന്തിന് സിന്ദൂരം (1984)
- തിരക്കിൽ അല്പം സമയം (1984)
- വീണ്ടും ചലിക്കുന്ന ചക്രം (1984)
- ഹിമവാഹിനി(1983)
- ഒന്നു ചിരിക്കൂ (1983)
- പിൻനിലാവ് (1983)
- രുഗ്മ (1983)
- സാഗരം ശാന്തം (1983)
- സന്ധ്യക്ക് വിരിഞ്ഞ പൂവ് (1983)
- ഇത് ഞങ്ങളുടെ കഥ (1982)
- സ്ഫോടനം (1981)
- എന്നെ സ്നേഹിക്കൂ എന്നെ മാത്രം (1981)
- ഗ്രീഷ്മജ്വാല (1981)
- ചാകര (1980)
- കടൽക്കാറ്റ് (1980)
- ഇതാ ഒരു തീരം (1979)
- ഇവിടെ കാറ്റിനു സുഗന്ധം (1979)
- അവർ ജീവിക്കുന്നു (1978)
- മധുരിക്കുന്ന രാത്രി (1978)
- പടക്കുതിര (1978)
- പോക്കറ്റടിക്കാരി (1978)
- സീമന്തിനി (1978)
- സത്യവാൻ സാവിത്രി (1977)
- നീയെന്റെ ലഹരി (1976)
- ഒഴുക്കിനെതിരെ (1976)
അവലംബം [തിരുത്തുക]
- ↑ 1.0 1.1 "സംവിധായകൻ പി.ജി വിശ്വംഭരൻ അന്തരിച്ചു" (in മലയാളം). മംഗളം. ജൂൺ 16, 2010.
- ↑ "'പൊന്ന് ' വീണ്ടും വരില്ല" (in മലയാളം). മാതൃഭൂമി. ജൂൺ 17, 2010.