പി.എ. ബക്കർ
ഒരു മലയാള ചലച്ചിത്രസംവിധായകനായിരുന്നു പി.എ. ബക്കർ (1943-1993).
ഉള്ളടക്കം |
ജീവിതരേഖ [തിരുത്തുക]
1940-ൽ തൃശൂരിൽ ജനിച്ചു. കുട്ടികൾ , പൂമൊട്ടുകൾ എന്നീ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചു. പത്രപ്രവർത്തന രംഗത്തുനിന്നാണ് സിനിമയിലെത്തിയത്.[1] രാമു കാര്യാട്ടിന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചു. പി.എൻ. മേനോൻ സംവിധാനം ചെയ്ത ഓളവും തീരവും എന്ന ചിത്രത്തിന്റെ നിർമാതാവായി. 1975-ൽ കബനീ നദി ചുവന്നപ്പോൾ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ട് മലയാളചലച്ചിത്ര സംവിധായകനായി[2]. 1976-ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡ് കബനീനദി ചുവന്നപ്പോൾ കരസ്ഥമാക്കി. ഏറ്റവും നല്ല സംവിധായകനുള്ള അവാർഡ് പി.എ. ബക്കറിനും ലഭിച്ചു.പിന്നീട് സംവിധാനം ചെയ്ത മണിമുഴക്കം (1976), ചുവന്ന വിത്തുകൾ (1976) എന്നിവയ്ക്കും സംസ്ഥാന അവാർഡ് ലഭിച്ചു. സംഘഗാനം (1979), ചാപ്പ തുടങ്ങിയ ചിത്രങ്ങൾ ബക്കറിന്റെ ജീവിതവീക്ഷണത്തിനും പ്രത്യേകശൈലിക്കും ഉദാഹരണങ്ങളാണ്. അദ്ദേഹം സംവിധാനം ചെയ്ത അവസാനചിത്രം സഖാവ് പൂർത്തിയായില്ല. പി. കൃഷ്ണപ്പിള്ളയുടെ[3] ജീവിതത്തെ ആധാരമാക്കിയുള്ളതായിരുന്നു ഈ ചിത്രം[4].
1993 നവംബർ 22-ന് അന്തരിച്ചു.[5]
ചലച്ചിത്രങ്ങൾ [തിരുത്തുക]
- കബനീ നദി ചുവന്നപ്പോൾ (1975)
- മണിമുഴക്കം (1977)
- ചുവന്ന വിത്തുകൾ (1977)
- സംഘഗാനം (1979)
- ഉണർത്തുപാട്ട് (1980)
- മണ്ണിന്റെ മാറിൽ (1980)
- ചാരം (1981)
- ചാപ്പ (1982)
- ശ്രീനാരായണ ഗുരു (1985)
- പ്രേമലേഖനം (1985)
- ഇന്നലെയുടെ ബാക്കി (1988)
അവലംബം [തിരുത്തുക]
- ↑ http://cinidiary.com/peopleinfo.php?sletter=P&pigsection=Director&picata=
- ↑ http://www.cinemaofmalayalam.net/backer.html
- ↑ http://www.mathrubhumi.com/books/story.php?id=1329&cat_id=503
- ↑ "ബ്ലാക് & വൈറ്റ്" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 753. 2012 ജൂലൈ 30. ശേഖരിച്ചത് 2013 മെയ് 11.
- ↑ "Obituary". Deccan Herald. cscsarchive.org. 1993-11-23. ശേഖരിച്ചത് March 15, 2011.
പുറമെ നിന്നുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് പി.എ. ബക്കർ
- P. A. Backer at Cinema of Malayalam
- ക്ഷോഭിക്കുന്നവരുടെ അപ്പോസ്തലൻ - പി.കെ. ശ്രീനിവാസൻ[1]