പി.എൻ. ധർ
ഇന്ത്യൻ സാമ്പത്തികശാസ്ത്രജ്ഞനും മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്നു പി.എൻ. ധർ. ഇന്ത്യൻ രാഷ്ട്രീയത്തിൽ വൻ ചലനങ്ങൾ സൃഷ്ടിച്ച അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ഇന്ദിരാഗാന്ധി സ്വീകരിച്ച നിലപാടുകളിൽ നിർണായക പങ്കുവഹിക്കുവാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. ശ്രീനഗറിലെ ബിസ്കു സ്കൂളിൽനിന്ന് ഹൈസ്കൂൾ വിദ്യാഭ്യാസവും ഡൽഹിയിലെ ഹിന്ദുകോളജിൽനിന്ന് ധനതത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും പൂർത്തിയാക്കി. തുടർന്ന് ഇന്നത്തെ പാകിസ്താന്റെ ഭാഗമായ പെഷവാറിൽ കോളജ് അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. ഡൽഹി സർവകലാശാലയിൽ ധനതത്ത്വശാസ്ത്ര പ്രൊഫസറായും ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കണോമിക് ഗ്രോത്തിന്റെ ഡയറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സിംല സമ്മേളന കാലയളവിൽ കാശ്മീരിലെ നിയന്ത്രണരേഖ സ്ഥിരമായ അന്താരാഷ്ട്ര അതിർത്തിയാക്കി മാറ്റുന്നതു സംബന്ധിച്ച് ഇന്ദിരാഗാന്ധിയും പാകിസ്താൻ പ്രധാനമന്ത്രി സുൽഫിക്കർ അലി ഭൂട്ടോയും തമ്മിൽ രഹസ്യധാരണയിലെത്തിയിരുന്നതായുള്ള വെളിപ്പെടുത്തലുകൾ ധറിന്റെ ഓർമക്കുറിപ്പിലൂടെ വെളിച്ചംകണ്ടു.
ഐക്യരാഷ്ട്രസഭയുടെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന റിസർച്ച് ആൻഡ് പോളിസി അനാലിസിസിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി പ്രവർത്തിച്ചിട്ടുണ്ട്. എഴുത്തുകാരിയും സംഗീതജ്ഞയുമായ ഷീല ധർ ആണ് ഭാര്യ.
[തിരുത്തുക] പുസ്തകങ്ങൾ
- Indira Gandhi, the Emergency, and Indian Democracy
- The Evolution of Economic Policy of India
[തിരുത്തുക] പുറംകണ്ണികൾ
- http://pipl.com/directory/people/P.N./Dhar
- http://timesofindia.indiatimes.com/topic/P-N-Dhar
- http://timescontent.com/tss/showcase/preview-buy/35481/Business/P-N-Dhar.html
- http://www.goodreads.com/book/show/290381.Indira_Gandhi_the_Emergency_and_Indian_Democracy
| കടപ്പാട്: ഈ ലേഖനം, കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ -_) ധർ, പി.എൻ. (1918 - ) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്കു് പകർത്തിയതിനു് ശേഷം പ്രസ്തുത ഉള്ളടക്കത്തിനു് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |