പി.എസ്. ശ്രീധരൻ പിള്ള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി.എസ്. ശ്രീധരൻ പിള്ള കേരളത്തിലെ ഒരു രാഷ്ട്രീയനേതാവാണ്. ഇദ്ദേഹം 2003-2006 സമയത്ത് കേരളത്തിൽ ബി.ജെ.പി.യുടെ പ്രസിഡന്റായിരുന്നു. [1] ഇദ്ദേഹം ഭാരതീയ ജനതാ പാർട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് കൗൺസിൽ അംഗവുമാണ്. ഇദ്ദേഹം അഭിഭാഷകനും എഴുത്തുകാരനുമാണ്. കോളേജ് പഠനകാലത്ത് ഇദ്ദേഹം എ.ബി.വി.പി. പ്രവർത്തകനായിരുന്നു.

ജീവിതരേഖ[തിരുത്തുക]

ആലപ്പുഴ ജില്ലയിലെ വെണ്മണി പഞ്ചായത്തിലാണ് ഇദ്ദേഹം ജനിച്ചത്. വി.ജി. സുകുമാരൻ നായർ, ഭവാനി അമ്മ എന്നിവരാണ് മാതാപിതാക്കൾ. ഇദ്ദേഹത്തിന്റെ ഭാര്യ റീത്ത അഭിഭാഷകയാണ്. 1984-ൽ കോഴിക്കോട് വച്ചാണ് ഇദ്ദേഹം വിവാഹം കഴിച്ചത്. പന്തളം എൻ.എസ്.എസ്. കോളേജ്, കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജ് എന്നിവിടങ്ങളിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നടത്തിയത്.

പുസ്തകങ്ങൾ[തിരുത്തുക]

  1. പൊതു സിവിൽ കോഡ് എന്ത്?? എന്തിന്??
  2. സത്യവും മിദ്ധ്യയും
  3. സാഫല്യം തേടുന്ന സ്വാതന്ത്ര്യം
  4. പരിവർത്തനത്തിന്റെ പാതയിലൂടെ
  5. പുന്നപ്ര വയലാർ - കാണാപ്പുറങ്ങൾ
  6. ഭരണഘടന – പുനരവലോകനത്തിന്റെ പാതയിൽ
  7. സാമ്പത്തികരംഗവും കുപ്രചരണവും
  8. മനുഷ്യാവകാശങ്ങൾ ഇന്ന്
  9. റെന്റ് കണ്ട്രോൾ ലോസ് ഇൻ കേരള
  10. നോസ്ട്രഡാമസ്
  11. സത്യവാങ്‌മൂലം
  12. വക്കീൽ ഡയറി (ലേഖനങ്ങൾ)
  13. സാക്ഷ്യം (ലേഖനങ്ങൾ)
  14. കലാധനം (കവിതാസംഗ്രഹം)
  15. ബൊൺസായി (കവിതാസംഗ്രഹം)
  16. വ്യധയും വീക്ഷണവും (ലേഖനങ്ങൾ)
  17. മതം - രാഷ്ട്രം - ദേശീയോദ്ഗ്രഥനം (എഡിറ്റർ)
  18. ഹാൻഡ് ബുക്ക് ഓഫ് മെന്റൽ ലോസ്
  19. ലോ ആൻഡ് സൈക്കിയാട്രി
  20. അതർ വ്യൂ (ലേഖനങ്ങൾ)
  21. പഴശ്ശിസ്മൃതി (കവിതകൾ)
  22. Udhakumbam (കവിതാസമാഹാരം)
  23. നേരിന്റെ നേർമ (ലേഖനങ്ങൾ)[2]
  24. ഒഞ്ചിയം ഒരു മരണവാറണ്ട്[3]

അവലംബം[തിരുത്തുക]

Persondata
NAME Pillai, P. S. Sreedharan
ALTERNATIVE NAMES
SHORT DESCRIPTION BJP Leader, Criminal Lawyer, Writer, Orator
DATE OF BIRTH 03/01/1954
PLACE OF BIRTH Venmony
DATE OF DEATH
PLACE OF DEATH


"http://ml.wikipedia.org/w/index.php?title=പി.എസ്._ശ്രീധരൻ_പിള്ള&oldid=1676393" എന്ന താളിൽനിന്നു ശേഖരിച്ചത്