പിസ്റ്റള്‍ നക്ഷത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പിസ്റ്റള്‍ നക്ഷത്രം
Pistol star and nebula.jpg
False-color image of the Pistol Star and Pistol Nebula, taken by HST NICMOS.
നിരീക്ഷണ വിവരം
Epoch J2000
നക്ഷത്രരാശി
(pronunciation)
Sagittarius
Right ascension 17h 46m 15.3s
Declination -28° 50′ 04″
Apparent magnitude (V) invisible (4)
സ്വഭാവഗുണങ്ങള്‍
Variable type Luminous blue variable
Details
പിണ്ഡം 200 M
വ്യാസാര്‍ദ്ധം 300–340 R
Luminosity > 106 L
താപനില 14–21,000 K
Age ≈2×106 y years

ക്ഷീരപഥത്തില്‍ നിരീക്ഷിക്കപ്പെട്ട നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കം കൂടിയ നക്ഷത്രങ്ങളിലൊന്നാണ്‌ പിസ്റ്റള്‍ നക്ഷത്രം (Pistol Star).[1] താരാപഥ കേന്ദ്രത്തിനടുത്ത സ്ഥിതിചെയ്യുന്ന ക്വിന്‍ട്യുപ്ലെറ്റ് (Quintuplet cluster) നക്ഷത്രക്കൂട്ടത്തിലെ പ്രായം കുറഞ്ഞതും പിണ്ഡം കൂടിയതുമായ നക്ഷത്രങ്ങളില്‍ ഒന്നാണിത്. ഇതിന്റെ പ്രകാശത്താല്‍ ദീപ്തമാക്കപ്പെടുന്ന പിസ്റ്റള്‍ നീഹാരികയുടെ രൂപത്തില്‍ നിന്നാണ്‌ ഈ നക്ഷത്രത്തിനും നാമം നല്‍കിയിരിക്കുന്നത്.ഭൂമിയില്‍ ധനു നക്ഷത്രരാശിയുടെ നേര്‍ക്ക് 25,000 പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്‌ ഈ നക്ഷത്രം സ്ഥിതിചെയ്യുന്നത്. നക്ഷത്രഇതര ധൂളികളും മറ്റു മറയ്ക്കുന്നതിനാല്‍ ദൃശ്യപ്രകാശത്തില്‍ നിന്നും ഇത് മറഞ്ഞിരിക്കുന്നു, നേരിട്ടു ദൃശ്യമാകുമായിരുന്നെങ്കില്‍ നഗ്നനേത്രങ്ങള്‍ക്കൊണ്ട് ദര്‍ശിക്കാവുന്ന നക്ഷത്രങ്ങളില്‍ പ്രകാശമാനം കൂടിയ നാലാമത്തെ നക്ഷത്രമാകുമായിരുന്നു.

[തിരുത്തുക] ഭൗതിക ഗുണങ്ങള്‍

1990 കളുടെ തുടക്കത്തില്‍ ഹബ്ബിള്‍ ബഹിരാകാശ ദൂരദര്‍ശിനിയാണ്‌ പിസ്റ്റള്‍ നക്ഷത്രത്തെ കണ്ടെത്തിയത്. 4000 മുതല്‍ 6000 വര്‍ഷങ്ങള്‍ക്ക് മുന്‍പ് (ഭൂമിയില്‍ നിന്ന് നിരീക്ഷിക്കുന്നതിന് പ്രകാരം) 10 സൗരപിണ്ഡത്തിനു തുല്യമായ ദ്രവ്യം ഇത് ശക്തമായ പ്രവാഹങ്ങള്‍ വഴി പുറം തള്ളിയിട്ടുണ്ട്. ഇതിന്‍ നിന്നുള്ള നക്ഷത്രക്കാറ്റുകള്‍ക് സൂര്യന്റേതിനേക്കാള്‍ 10 ബില്ല്യണ്‍ ശക്തിയുള്ളവയാണ്‌. ഇതിന്റെ കൃത്യമായ പ്രയവും ഇതിനുള്ള ജീവിതദൈര്‍ഘ്യവും കണക്കാക്കിയില്ലെങ്കിലും 1 മുതല്‍ 3 ദശലക്ഷം വര്‍ഷങ്ങള്‍ക്കകം ഒരു സൂപ്പര്‍നോവ അല്ലെങ്കില്‍ ഹൈപ്പര്‍നോവ ആയിതീരുമെന്ന് കരുതുന്നു. ചില ജ്യോതിശാസ്ത്രജ്ഞന്മാരുടെ അഭിപ്രായത്തില്‍ ഇതിന്റെ ഭീമമായ പിണ്ഡത്തിനു കാരണം താരാപഥ കേന്ദ്രത്തിനു സമീപത്തായ സ്ഥാനമാണ്‌. മുന്‍പത്തെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഏറ്റവും തിളക്കമുള്ള നക്ഷത്രം ഇതായിരിക്കണം, സൂര്യന്റേതിനേക്കാള്‍ ഒരു കോടി മടങ്ങ് ഊര്‍ജ്ജോല്പാദനം ഇതില്‍ നടക്കുന്നുണ്ടെന്നും. എന്നാല്‍ പിന്നീട് നടന്ന് പഠനങ്ങള്‍ ഇത് നാല്‍ ദശലക്ഷം മടങ്ങാണെന്നാണ്‌ നിരീക്ഷിക്കപ്പെട്ടത്, ഇതുവഴി ഇത് യുഗ്മക നക്ഷത്രവ്യൂഹമായ ഈറ്റ കരിനയുടെ മൂന്നിലൊന്നു ദ്യോതിയുള്ള നീല വ്യതിയാന നക്ഷത്രമാണെന്നും കണക്കാക്കപ്പെട്ടു.[2] ഇങ്ങനെയാണെങ്കിലും സൂര്യന്‍ ഒരു വര്‍ഷം കൊണ്ട് വികിരണം ചെയ്യുന്ന ഊര്‍ജ്ജം ഇത് 20 സെക്കന്റുകള്‍ക്കൊണ്ട് വികിരണം ചെയ്യുന്നുണ്ട്.

[തിരുത്തുക] അവലംബം

  1. SIMBAD: Pistol Star
  2. Najarro, F. (2005). "The Fate of the Most Massive Stars". ASP Conference 332: 58-68. 
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം