പിള്ള
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളം, തമിഴ് ഭാഷകൾ സംസാരിക്കുന്ന ജനതയുടെ ഇടയിൽ സാധാരണമായ പേരാണ് പിള്ള. ഹാരപ്പൻ മുദ്രകളിൽ പോലും കാണപ്പെട്ടിരുന്നതും മലയാളഭാഷയിലെ ഏറ്റവും പ്രാചീനവും ആയ പദമാണിതെന്ന് വാദമുണ്ട്. ശ്രീലങ്ക, സിങ്കപ്പൂർ,മലേഷ്യ, തെക്കേ ആഫ്രിക്ക ഫിജി എന്നീ രാജ്യങ്ങളിലും പിള്ളമാരുണ്ട്. കൂടുതലും വെള്ളാളരിലും നായന്മാരിലും ആണെങ്കിലും ക്രിസ്ത്യൻ-മുസ്ലിം വിഭാഗങ്ങളിലും പിള്ളമാരുണ്ട്.പാണ്ഡ്യ, ചോള, ചേര രാജ്യങ്ങളിലെ വെള്ളാളാണ് പിള്ളമാരായി അറിയപ്പെട്ടിരുന്നത്.
തമിഴ് നാട്ടിൽ നിന്നും കേരളത്തിലേക്കു കുടിയേറിയ വെള്ളാളരിൽ പിള്ളമാരായിരുന്നു നല്ലപങ്കും. കണക്കെഴുതുന്ന ജോലിയും സ്ഥലം അളന്നു തിട്ടപ്പെടുത്തുന്ന ജോലിയും അവരുടെ കുത്തകയായിരുന്നതിനാൽ കണക്കപിള്ള എന്ന പ്രയോഗം ഉണ്ടായി. പാർവത്യകാരും വെള്ളാളരായിരുന്നു. അതിനാൽ പിള്ളയണ്ണന് എന്നവർ അറിയപ്പെട്ടു.ക്രിസ്ത്യാനികളും മുസ്ലിമുകളും മറ്റിതര സമുദായക്കാരും അവരെ പിള്ളേച്ചൻ എന്നു വിളിച്ചു പോന്നു.
ഇതര മതങ്ങളിലേക്കു മാർഗ്ഗം കൂടിയവർ മാർഗ്ഗപ്പിള്ള എന്നു വിളിക്കപ്പെട്ടു.കാലക്രമത്തിൽ അത് മാപ്പിള എന്നായി. ക്രിസ്ത്യൻ-മുസ്ലിം മതങ്ങളിൽ അങ്ങനെയാണ് മാപ്പിളമാരുണ്ടായത്.[1]
മലയാള ശൈലികളിൽ [തിരുത്തുക]
- കുട്ടി, ചെറുത് എന്നൊക്കെയുള്ള അർത്ഥത്തിൽ പിള്ള എന്നു പറയും
- തള്ളയും പിള്ളയും
- അമ്മിയും പിള്ളയും
- പിള്ളക്കല്ല്
- പിള്ളമനസ്സിൽ കള്ളമില്ല
- പിള്ളയാർ (ഗണപതി)
- പിള്ളകളി
- പിള്ളേരോണം
- പിള്ളത്തമിഴ്
അവലംബം [തിരുത്തുക]
- ↑ ('സെന്റ് തോമസ് ഒരു കെട്ടു കഥ -ജോസഫ് ഇടമറുക് -2003 പേജ് 198
- ഇടമറുക്.സെന്റ് തോമസ് ഒരു കെട്ടുകഥ, ഇൻഡ്യൻ എതീസ്റ്റ് പബ്ലീഷേർസ് 2003