പിയത്ര ദുരെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Floral 'Parchin kari' work in the Taj Mahal, incorporating precious and semi-precious stones

ചെറുതും ഭംഗിയേറിയതുമായ തിളക്കമേറിയ നിറമുള്ള കല്ലുകള്‍ ഉപയോഗിച്ച് അലങ്കരിയ്ക്കുന്ന ഒരു രീതിയാണ് പിയത്ര ദുരെ. ഇറ്റാലിയന്‍ ഭാഷയില്‍ കടുപ്പമേറിയ ശില എന്നര്‍ത്ഥം വരുന്ന വാക്കാണ് പിയത്ര ദുരെ. 1500ല്‍ റോമിലാണ് ഇത്തരത്തിലുള്ള കലാരൂപങ്ങള്‍ ആദ്യമായി കണ്ടെത്തിയത്. പൂര്‍ണ്ണമായ രൂപങ്ങള്‍ ഫ്ലോറന്‍സില്‍ നിന്നും ലഭിച്ചു.

[തിരുത്തുക] ഭാരതത്തില്‍

മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലത്ത് ഉയര്‍ന്ന് വന്ന കൊട്ടാരങ്ങളും ശവകുടീരങ്ങളും അലങ്കരിയ്ക്കാന്‍ ഈ കലാസൃഷ്ടി ഉപയോഗിച്ചു. ഇന്‍ഡോ-പേര്‍ഷ്യന്‍ സമ്മിശ്രമായ ഇതില്‍ പുഷ്യരാഗം, ഇന്ദ്രനീലം തുടങ്ങിയ രത്നക്കല്ലുകള്‍ ഉപയോഗിച്ചിരുന്നു.ഇവ കൊട്ടാരത്തിന്റേയും മറ്റും ചുവരുകളിലും പതിച്ചിരുന്നു.ആദ്യമായി ഇത് ഉപയോഗിയ്ക്കപ്പെട്ടത് മുഗള്‍ രാജ്ഞിയായിരുന്ന നൂര്‍ജഹാന്റെ പിതാവിന്റെ ശവകുടീരത്തിലായിരുന്നു. തുടര്‍ന്ന് താജ്‌മഹലിലും ചെങ്കോട്ടയിലും ഇത് ഉപയോഗിച്ചുവന്നു.പ്രത്യേകരീതിയില്‍ ജ്യാമിതീയ നിയമങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് പതിയ്ക്കുന്ന ഈ ശൈലിയില്‍ പുഷ്പങ്ങളുടേയും വിവിധ മൃഗങ്ങളുടേയും രൂപരേഖകള്‍ കാണാം.

"http://ml.wikipedia.org/wiki/%E0%B4%AA%E0%B4%BF%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%A6%E0%B5%81%E0%B4%B0%E0%B5%86" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം
ഇതര ഭാഷകളില്‍